മാല മോഷണത്തിനിടെ യുവതി പിടിയിൽ

ആറ്റിങ്ങൽ: കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരിയുടെ എട്ടു പവന്‍റെ സ്വർണ മാല കവർന്ന യുവതിയെ പിടികൂടി. ആന്ധ്ര സ്വദേശിനി മഹാലക്ഷ്മി (32) ആണ് പിടിയിലായത്. വെമ്പായം സ്വദേശിനി ഷീജയുടെ മാലയാണ് കവർന്നത്. കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റിൽ വെള്ളിയാഴ്ച വൈകീട്ട് ആറിനായിരുന്നു സംഭവം.

മാല കവരുന്നത് കണ്ട ചില യാത്രക്കാർ ബഹളം വെക്കുകയും യുവതിയിൽ നിന്ന് സ്വർണം കണ്ടെടുക്കുകയുമായിരുന്നു. ആറ്റിങ്ങൽ ബസ് സ്റ്റേഷനിൽ ഇറക്കിയ മഹാലക്ഷ്മിയെ തുടർന്ന് ആറ്റിങ്ങൽ പൊലീസെത്തി കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

Tags:    
News Summary - Woman arrested while stealing necklace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.