ലൈ​സ​ൻ​സി​ല്ലാ​ത്ത ലാ​ബി​ൽ ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധന നടത്തുന്നു

തെറ്റായ കോവിഡ്​ റിസൽട്ടിൽ വി​മാ​ന ടി​ക്ക​റ്റെടുത്ത യുവാവിന് 85000 രൂപ നഷ്ടം; ലാബ് പൂട്ടിച്ചു



ആ​റ്റി​ങ്ങ​ൽ: ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ പ്ര​വ​ർ​ത്ത​നാ​നു​മ​തി ഇ​ല്ലാ​ത്ത ലാ​ബി​ൽ​നി​ന്ന്​ തെ​റ്റാ​യ കോ​വി​ഡ് ഫ​ലം; യു​വാ​വി​ന് 85000 രൂ​പ ന​ഷ്ടം. ന​ഗ​ര​സ​ഭ ഇ​ട​പെ​ട്ട്​ സ്ഥാ​പ​നം പൂ​ട്ടി​ച്ചു. ന​ദാ​നി​യാ​സ് ഡ​യ​ഗ്‌​നോ​സ്റ്റി​ക് ക്ലി​നി​ക് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ​നി​ന്നാ​ണ് അ​വ​ന​വ​ഞ്ചേ​രി സ്വ​ദേ​ശി അ​രു​ൺ ആ​ർ.​വി​ക്ക് തെ​റ്റാ​യ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ച്ച​ത്.

ഇ​ല​ക്ട്രീ​ഷ്യ​നാ​യ ഇ​ദ്ദേ​ഹം ഗ​ൾ​ഫി​ലേ​ക്ക് ജോ​ലി തേ​ടി പോ​കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് 21 ന് ​രാ​വി​ലെ ലാ​ബി​ൽ കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​നാ​യ​ത്.

പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റി​വാ​ണെ​ന്ന വി​വ​രം അ​ന്നേ ദി​വ​സം വൈ​കീ​ട്ടോ​ടെ ലാ​ബ് അ​ധി​കൃ​ത​ർ അ​രു​ണി​നെ അ​റി​യി​ക്കു​ക​യും ഇ​യാ​ൾ ലാ​ബി​ലെ​ത്തി കോ​വി​ഡ് നെ​ഗ​റ്റി​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കൈ​പ്പ​റ്റു​ക​യും ചെ​യ്തു. പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ച്ച​യു​ട​നെ ട്രാ​വ​ൽ ഏ​ജ​ൻ​സി​യി​ലെ​ത്തി 85000 രൂ​പ ചെ​ല​വി​ട്ട് വി​മാ​ന ടി​ക്ക​റ്റും ഇ​യാ​ൾ ബു​ക്ക് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, രാ​ത്രി​യോ​ടെ ലാ​ബ് അ​ധി​കൃ​ത​ർ അ​രു​ണി​നെ ഫോ​ണി​ലൂ​ടെ ബ​ന്ധ​പ്പെ​ട്ട്​ ആ​ദ്യം ന​ൽ​കി​യ പ​രി​ശോ​ധ​ന ഫ​ലം തെ​റ്റാ​ണെ​ന്നും താ​ങ്ക​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്നു എ​ന്നും അ​റി​യി​ച്ചു.

വി​ശ​ദ​വി​വ​രം ചോ​ദി​ച്ച് മ​ന​സ്സി​ലാ​ക്കാ​ൻ ലാ​ബി​ലെ​ത്തി​യ അ​രു​ണി‍െൻറ പ​ക്ക​ൽ​നി​ന്ന്​ നെ​ഗ​റ്റി​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കൈ​ക്ക​ലാ​ക്കി ന​ശി​പ്പി​ച്ചു​ക​ള​യാ​നും ലാ​ബി​ലെ ജീ​വ​ന​ക്കാ​ർ ശ്ര​മം ന​ട​ത്തി. പ്ര​തി​സ​ന്ധി​യി​ലാ​യ ഇ​ദ്ദേ​ഹം ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ആ​ർ.​എ​സ്. അ​നൂ​പി​നെ വി​വ​ര​മ​റി​യി​ച്ചു. തു​ട​ർ​ന്ന് അ​നൂ​പ്, സ്റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ. ​ന​ജാം, കൗ​ൺ​സി​ല​ർ എ​സ്. സു​ഖി​ൽ, ഡി.​വൈ.​എ​ഫ്.​ഐ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി വി​ഷ്ണു​ച​ന്ദ്ര​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം കി​ഴ​ക്കേ നാ​ലു​മു​ക്ക് അ​യി​ലം റോ​ഡ് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ലെ​ത്തി അ​ധി​കൃ​ത​രോ​ട് സം​സാ​രി​ച്ചു. അ​രു​ണി​ന് ഉ​ണ്ടാ​യ സാ​മ്പ​ത്തി​ക ന​ഷ്ടം പ​രി​ഹ​രി​ക്കു​മെ​ന്ന്​ ലാ​ബ് അ​ധി​കൃ​ത​ർ ഇ​വ​ർ​ക്ക് ഉ​റ​പ്പു​ന​ൽ​കി. വി​ഷ​യം അ​റി​ഞ്ഞ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ലാ​ബ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് വേ​ണ്ട മ​തി​യാ​യ രേ​ഖ​ക​ളി​ല്ലെ​ന്ന് ക​ണ്ടെ​ത്തി.

ഹെ​ൽ​ത്ത് സൂ​പ്പ​ർ വൈ​സ​ർ എ​സ്.​എ​സ്. മ​നോ​ജ്, ജെ.​എ​ച്ച്.​ഐ ഷെ​ൻ​സി എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി നി​യ​മ​പ​ര​മാ​യ അ​നു​മ​തി​യി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച സ്ഥാ​പ​നം പൂ​ട്ടി​ച്ചു. ഇ​ത്ത​ര​ത്തി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. എ​സ്. കു​മാ​രി അ​റി​യി​ച്ചു.




Tags:    
News Summary - Young man loses Rs 85,000 on wrong lab reslult

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.