ആ​ശു​പ​ത്രി​യിൽ കഴിയുന്ന

ആ​റാ​ലും​മൂ​ട് ത​ല​യ​ൽ

പു​ന്ന​ക്ക​ണ്ട​ത്തി​ൽ വാ​സ​ന്തി​

വയോധികയുടെ കാൽ കമ്പിവടികൊണ്ട് തല്ലിയൊടിച്ചു

ബാ​ല​രാ​മ​പു​രം: മു​ഖം മ​റ​ച്ചെ​ത്തി​യ യു​വാ​വ് വ​യോ​ധി​ക​യു​ടെ കാ​ൽ ത​ല്ലി​യൊ​ടി​ച്ചു. ബാ​ല​രാ​മ​പു​രം, ആ​റാ​ലും​മൂ​ട് ത​ല​യ​ൽ പു​ന്ന​ക്ക​ണ്ട​ത്തി​ൽ വാ​സ​ന്തി​യാ​ണ്(63) അ​ക്ര​മ​ത്തി​ന്​ ഇ​ര​യാ​യ​ര്. ഒ​ന്നി​ലെ​റെ ത​വ​ണ അ​ടി​യേ​റ്റ്​ കാ​ൽ ഒ​ടി​ഞ്ഞ് തൂ​ങ്ങി. ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റോ​ടെ​യാ​ണ്​ സം​ഭ​വം. സ​മീ​പ​ത്തെ സൊ​സൈ​റ്റി​യി​ൽ പോ​കു​മ്പോ​ൾ മു​ഖം​മ​റ​ച്ചെ​ത്തി​യാ​ൾ ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് അ​ടി​ക്കു​ക​യാ​യി​രു​ന്നു. വാ​സ​ന്തി​യു​ടെ നി​ല​വി​ളി കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി എ​ത്തി​യ​പ്പോ​ഴേ​ക്കും അ​ജ്ഞാ​ത​ൻ ര​ക്ഷ​പ്പെ​ട്ടു.

കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വാ​സ​ന്തി​യെ നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. മി​ക​ച്ച ക്ഷീ​ര​ക​ർ​ഷ​ക​യാ​ണ് വാ​സ​ന്തി മി​ക​ച്ച ക​ർ​ഷ​ക​ക്കു​ള്ള അ​വാ​ർ​ഡും നേ​ടി​യി​രു​ന്നു. അ​ടു​ത്തി​ടെ ഫോ​ണി​ൽ ആ​രോ വി​ളി​ച്ച്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം വാ​സ​ന്തി മ​ക്ക​ളെ അ​റി​യി​ച്ചു. ബാ​ല​രാ​മ​പു​രം പൊ​ലീ​സ്​ കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​ദേ​ശ​ത്തെ മെ​ബൈ​ൽ ട​വ​റു​ക​ളും സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - The elderly woman's leg was beaten with a wire rod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.