ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിലെ മൂന്ന്, നാല് വാർഡുകളിലെ ജനങ്ങൾക്ക് യാത്രാദുരിതം തുടങ്ങിയിട്ട് മൂന്ന് വർഷം. പ്രദേശത്തെ പ്രധാന റോഡായ ശാന്തിപുരം-പുന്നയ്ക്കാട് റോഡ് കാൽനടയ്ക്ക് പോലും കഴിയാത്ത രീതിയിൽ തകർന്നിട്ട് വർഷങ്ങളായി. ഹൈവേയിലെ ഗതാഗത തിരക്കിൽ നിന്ന് ഒഴിവായി നെയ്യാറ്റിൻകര എത്തുന്നതിനായി നൂറ് കണക്കിന് വാഹനങ്ങളാണ് ഇതു വഴി കടന്നുപോയിരുന്നത്.
റോഡ് പൂർണമായും ഒലിച്ചു പോയതിനാൽ ഇതുവഴി യാത്രയിൽ അപകടം ഉണ്ടാകുന്നത് നിത്യ സംഭവമാണ്. റോഡിന് ഇരുവശവും കരിങ്കൽ പാർശ്വഭിത്തികളും അപകാടവസ്ഥയിലായത്തിനാൽ മഴ പെയ്താൽ ഇവിടെ വെള്ളകെട്ട് ഉണ്ടാകുന്നതിനാൽ കെഎസ്ആർടിസിയും സർവ്വീസ് നിർത്തും. പൊതുമരാമത്ത് റോഡായതിനാൽ പഞ്ചായത്തിന് ഫണ്ട് വിനിയോഗിക്കാൻ കഴിയില്ല.
എംഎൽഎ ഫണ്ടിൽ നിന്ന് റോഡ് നവീകരണത്തിന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോവളം എംഎൽഎ എം വിൻസൻ്റിന് പഞ്ചായത്ത് ഭരണ സമിതി നിവേദനം നൽകിയിരുന്നു. സ്കൂൾ തുറക്കുന്നതോടെ നിരവധി സ്കൂൾ ബസുകളാണ് ഇതുവഴി കടന്നുപോകുന്നത്. അടിയന്തരമായി റോഡിന്റെ ശോചനിയാവസ്ഥയ്ക്ക് പരിഹാരം കണ്ടില്ലെങ്കിൽ വൻ ദുരന്തത്തിന് വഴിവെക്കുമെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.