ബാലരാമപുരം: വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് സാധനങ്ങൾ നശിപ്പിച്ച ശേഷം പെട്രോളൊഴിച്ച് തീയിട്ടു. ബാലരാമപുരം ഐത്തിയൂരിൽ അനിയുടെ ഉടമസ്ഥതയിലുള്ള മഹാലക്ഷ്മി സ്റ്റോറിന് നേരെയാണ് അക്രമണം. ശനിയാഴ്ച രാത്രി രണ്ടേകാലോടെ കടയുടെ പൂട്ട് കുത്തിത്തുറന്ന് കണ്ണാടി ഗ്ലാസും ഇലക്േട്രാണിക്സ് ഉപകരണങ്ങളും നശിപ്പിച്ചു.
സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി വലിയശബ്ദത്തിൽ എന്തോ പൊട്ടുന്നത് കേട്ടതായും പരിസരവാസികൾ പറയുന്നു. ശബ്ദംകേട്ട് പുറത്തിറങ്ങിയപ്പോർ മൂന്ന്പേർ ബൈക്കിൽ തെറിവിളിച്ച് പോകുന്നതാണ് അയൽവാസി കണ്ടത്. കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറന്നാണ് കടക്കുള്ളിൽ കടന്നതെന്നാണ് പ്രാഥമിക നിഗമനം. കടയിൽ നിന്നും തീ ഉയരുന്നത് കണ്ട് സംഭവസ്ഥലത്തെത്തിയ നാട്ടുകാർ ഫയർഫോഴ്സിനെ വിവിരമറിയിച്ച് കടയുടമ എത്തിയ ശേഷം തീകെടുത്തി.
ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഡോഗ് സ്ക്വാഡും ഫിംഗർ പ്രിന്റും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെയും സമീപ പ്രദേശത്തെയും നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തുവരുന്നു. എകദേശം അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ അനി പറയുന്നു. രാത്രി രണ്ട് വരെ ഈ പ്രദേശത്ത് പൊലീസ് പട്രോളിങ് സംഘമുണ്ടായിരുന്നു. അതിനുശേഷമാണ് ആക്രമികളെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.