കു​ല​ശേ​ഖ​രം പാ​ല​ത്തി​ല്‍ ബൈ​ക്ക് റേ​സി​ങ് ന​ട​ത്തി​യ​തി​ന്

വ​ട്ടി​യൂ​ര്‍ക്കാ​വ് പൊ​ലീ​സ് പി​ടി​കൂ​ടി​യ ബൈ​ക്കു​ക​ളി​ലൊ​ന്ന്

കു​ല​ശേ​ഖ​രം പാ​ല​ത്തി​ല്‍ ബൈ​ക്ക് റേ​സി​ങ്

വ​ട്ടി​യൂ​ര്‍ക്കാ​വ്: പു​തു​താ​യി പ​ണി​ത്​ ക​ഴി​ഞ്ഞ​മാ​സം ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ വ​ട്ടി​യൂ​ര്‍ക്കാ​വ് കു​ല​ശേ​ഖ​രം പാ​ല​ത്തി​ല്‍ ബൈ​ക്ക് റേ​സി​ങ് ന​ട​ത്തി​യ മൂ​ന്ന് വാ​ഹ​ന​ങ്ങ​ള്‍ വ​ട്ടി​യൂ​ര്‍ക്കാ​വ് പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം വ​ട്ടി​യൂ​ര്‍ക്കാ​വ് പൊ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്.

ബൈ​ക്കു​ക​ള്‍ രൂ​പ​മാ​റ്റം വ​രു​ത്തി അ​മി​ത വേ​ഗ​ത്തി​ല്‍ ഓ​ടി​ച്ച​തി​നും കാ​ല്‍ ന​ട യാ​ത്രി​ക​ര്‍ക്കും മ​റ്റ് വാ​ഹ​ന യാ​ത്രി​ക​ര്‍ക്കും ഭീ​ഷ​ണി സൃ​ഷ്ടി​ച്ച​തി​നു​മാ​ണ് ബൈ​ക്കു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്. പി​ടി​കൂ​ടി​യ വാ​ഹ​ന​ങ്ങ​ള്‍ക്ക്​ ഇ​ന്‍ഷു​റ​ന്‍സ് ഇ​ല്ലാ​യി​രു​ന്നെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു. വാ​ഹ​ന​ങ്ങ​ള്‍ മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ അ​ധി​കൃ​ത​ര്‍ക്ക് കൈ​മാ​റി. വാ​ഹ​ന ഉ​ട​മ​ക​ളി​ല്‍നി​ന്ന് ല​ക്ഷ​ത്തോ​ളം രൂ​പ പി​ഴ​യീ​ടാ​ക്കി.

Tags:    
News Summary - Bike racing on Kulasekharam bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.