മറഡോണയുടെ സ്വര്‍ണശില്‍പവുമായി 'ബോചെ' ഖത്തറിലേക്ക്

തിരുവനന്തപുരം: മറഡോണയുടെ 'ദൈവത്തിന്റെ കൈ' ഗോള്‍ അനുസ്മരിച്ച് അദ്ദേഹത്തിന്‍റെ സ്വര്‍ണത്തില്‍ തീര്‍ത്ത ശില്‍പവുമായി ബോബി ചെമ്മണ്ണൂർ (ബോചെ) ഖത്തറിലേക്ക്. ബോചെ ആൻഡ് മറഡോണ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റാണ് യാത്ര സംഘടിപ്പിക്കുന്നത്. വിദ്യാർഥികള്‍, കായികപ്രേമികള്‍, പൊതുജനങ്ങള്‍ എന്നിവർ യാത്രയില്‍ പങ്കുചേരും.

ലഹരിക്കെതിരെ വിദ്യാർഥികളെ അണിനിരത്താന്‍ തെരഞ്ഞെടുക്കപ്പെട്ട വിവിധ കലാലയങ്ങളിലൂടെ 'ലഹരിക്കെതിരെ ഫുട്ബാള്‍ ലഹരി' എന്ന മറഡോണയുടെ സന്ദേശവുമായാണ് പ്രയാണം. നവംബര്‍ 21ന് തിരുവനന്തപുരം കാര്യവട്ടത്ത് രാവിലെ 10ന് മന്ത്രി മുഹമ്മദ് റിയാസ് കിക്കോഫും ഫ്ലാഗ് ഓഫും ചെയ്ത് യാത്ര ഉദ്ഘാടനം ചെയ്യും. കൃഷി മന്ത്രി പി. പ്രസാദ്, രമ്യ ഹരിദാസ് എം.പി തുടങ്ങിയവർ പങ്കെടുക്കും.

കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് കര്‍ണാടകം, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ വഴി യാത്ര മുംബൈയില്‍ എത്തും. പ്രത്യേകം തയാറാക്കിയ തുറന്ന വാഹനത്തിലാണ് മുംബൈ വരെയുള്ള യാത്ര. അവിടെനിന്ന് വിമാനമാര്‍ഗം ഖത്തറിലെത്തും. ഖത്തറിലെ പ്രധാന സ്റ്റേഡിയങ്ങള്‍ക്കു മുന്നില്‍ മറഡോണയുടെ ശില്‍പം പ്രദര്‍ശിപ്പിക്കും. അവിടത്തെ പ്രമുഖ മ്യൂസിയത്തിന് ശില്‍പം കൈമാറും.

Tags:    
News Summary - Boche to Qatar with gold sculpture of Maradona

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.