തിരുവനന്തപുരം: ബി.എസ്.എൻ.എൽ സഹകരണ സംഘം തട്ടിപ്പ് കേസിലെ മുഖ്യപ്രതിയുടെ വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു.
കേസിലെ മൂന്നാം പ്രതി രാജീവിന്റെ ഉടമസ്ഥതയിലുള്ള സ്കോർപിയോ, മാരുതി ഡിസൈർ വാഹനങ്ങളാണ് തെളിവെടുപ്പിനിടെ കണ്ടെടുത്തത്. ഒരു ബുള്ളറ്റും ബൈക്കും കണ്ടെടുത്തു. പലയിടങ്ങളിലായി ഒളിപ്പിച്ച നിലയിലായിരുന്നു വാഹനങ്ങൾ. നേരത്തേ ഒരു ഇന്നോവ കാറും പിടിച്ചെടുത്തിരുന്നു.
തട്ടിപ്പിലൂടെ നേടിയ പണമുപയോഗിച്ചാണ് വാഹനങ്ങൾ വാങ്ങിയതെന്ന് രാജീവ് മൊഴിനൽകിയിരുന്നു. മണക്കാടിന് സമീപം പയറ്റിക്കുപ്പത്തുള്ള രാജീവിന്റെ വീട്ടിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇയാൾ താമസിച്ചിരുന്ന വീടുകളിലും ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിലും പൊലീസ് തെളിവെടുപ്പിനെത്തിച്ചു.
രാജീവിന്റെയും കേസിലെ മറ്റൊരു പ്രതിയായ ഹരികുമാറിന്റെയും ഉടമസ്ഥതയിലുള്ള ബിസിനസ് സ്ഥാപനങ്ങളിലും ബി.എസ്.എൻ.എൽ സഹകരണ സംഘത്തിലും പൊലീസ് പരിശോധന നടത്തി. ചൊവ്വാഴ്ചയും തെളിവെടുപ്പ് തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.