അമ്പലത്തറ: ബൈപാസ് റോഡ് കുരുതിക്കളമാകുന്നു. ഒരുമാസത്തിനിടെ മാത്രം ഇൗ റോഡില്‍ പൊലിഞ്ഞത് അഞ്ച് ജീവനുകളാണ്. റോഡില്‍ സുരക്ഷക്കായി ഡിവൈഡറുകളും മീഡിയനും സിഗന്ല്‍ ലൈറ്റുകളും ഉണ്ടങ്കിലും വാഹനങ്ങളുടെ അമിതവേഗവും ബൈക്ക് കാര്‍ റേസിങ് സംഘങ്ങളുടെ മരണപ്പാച്ചിലും പൊലീസിെൻറ നിഷ്ക്രിയത്വവും അശാസത്രീയമായ രീതിയിലുള്ള റോഡ് നിർമാണവുമാണ് ഇൗ റോഡിലെ അപകടങ്ങളുടെ പ്രധാനകാരണം. അപകടമരണങ്ങള്‍ ഇൗ റോഡില്‍ തുടര്‍ക്കഥയായിട്ടും അധികൃതര്‍ ഇൗ റോഡിലേക്ക് തിരിഞ്ഞ് നോക്കാനോ പരിഹാരനടപടികള്‍ കൈക്കൊള്ളാനോ തയാറാകാത്തതിെനതിരെ നാട്ടുകാര്‍ കടുത്ത അമര്‍ഷത്തിലാണ്.
വാഴമുട്ടം, മുടിപ്പുര ക്ഷേത്രനട, തിരുവല്ലം, അമ്പലത്തറ, പരുത്തിക്കുഴി, ഈഞ്ചക്കല്‍ തുടങ്ങിയ സ്ഥലങ്ങളാണ് ബൈപാസിലെ പ്രധാന അപകടമുനമ്പുകള്. ഇവിടെ ദിവസം ഒന്നിലധികം അപകടങ്ങളാണ് സംഭവിക്കുന്നത്.
നല്ലൊരു ശതമാനവും പിന്നില്‍ നിന്നുള്ള ഇടികൊണ്ടുള്ള അപകടങ്ങളാണ്. നേരത്തെ അപകടങ്ങളെക്കുറിച്ച് നടന്ന പഠനങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇതില്‍ പകുതിയോളം വാഹനങ്ങള്‍ ഓടിക്കുന്നവരുടെ അശ്രദ്ധയാണെന്ന് അധികൃതര്‍ പറയുന്നു.
ലൈന്‍ ട്രാഫിക്കിലെ അശ്രദ്ധ
ലൈന്‍ ട്രാഫിക്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിസ്മരിച്ചാണ് പലരും ഇവിടെ കുതിപ്പ് നടത്തുന്നത്. ഒരു ലൈനില്‍ നിന്നും മറ്റൊന്നിലേക്ക് മാറുമ്പോള്‍ പിന്നില്‍ നിെന്നത്തുന്ന വാഹനങ്ങള്‍ക്ക് സിഗ്നല്‍ നല്‍കണമെന്ന കാര്യം പോലും വിസ്മരിക്കുന്നു. റിയര്‍ വ്യൂ മിററുകള്‍ ഇരുവശത്തും നിര്‍ബന്ധമാണെങ്കിലും ഉപയോഗിക്കാത്തവര്‍ നിരവധി.
ഇടതുവശത്ത് നിന്ന് പൊടുന്നനെ വലതുവശത്തേക്ക് മാറുക, ഒരേ ലൈനില്‍ വാഹനങ്ങള്‍ പോകുമ്പോള്‍ ഇവക്കിടയിലൂടെ ലൈന്‍ ട്രാഫിക് വെട്ടിച്ച് മുന്നില്‍ കയറുക, ഇതിനിടെ ബൈപാസില്‍ പെറ്റി പിടിക്കുന്നതിനായി ഒളിച്ച് നില്ക്കുന്ന പൊലീസ് വാഹനങ്ങള്‍ കാണുന്നതോടെ വാഹനങ്ങള്‍ പെെട്ടന്ന് വെട്ടിത്തിരിക്കുക തുടങ്ങിയ സംഭവങ്ങള്‍ അപകടത്തിനിടയാക്കുന്നു. ഇടതുവശത്ത് കൂടിയുള്ള ഓവര്‍ടേക്കിങ് കുറ്റകരമാണെങ്കിലും പൊലീസ് ഇവിടെ കണ്ടാല്‍ പോലും നടപടിയെടുക്കാറില്ല. മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരും ഈ കുറ്റകൃത്യം അവഗണിക്കുകയാണ്. ഇതിന് പുറെമയാണ് വലിയ വാഹനങ്ങളുടെ ഓവര്‍ടേക്കിങ്.
റോഡ് തകര്‍ച്ച
കല്ലാട്ട് മുക്ക് റോഡ് തകര്‍ന്ന് കിടക്കുന്നത് കാരണം കൂടുതല്‍ യാത്രക്കാരും ഇപ്പോള്‍ ബൈപാസിനെയാണ് ആശ്രയിക്കുന്നത്. ബൈക്ക് റേസിങ് സംഘങ്ങളെ തടയാന്‍ പോലും പൊലീസിനാകുന്നില്ല.
ബൈപാസില്‍ പരിശോധനക്കായെത്തുന്ന പൊലീസുകാര്‍ വാഹനങ്ങള്‍ തണലുള്ള സ്ഥലത്ത് പാര്‍ക്ക് ചെയ്ത് വിശ്രമിക്കുകയും മൊബൈല്‍ ഫോണില്‍ ശ്രദ്ധിക്കുകയുമാണ് പതിവ്. പെറ്റികളുടെ എണ്ണം തികക്കാന്‍ വാഹനത്തില്‍ ഇരുന്ന് തന്നെ, ഹെല്‍മറ്റ് ഇല്ലാതെ പോകുന്നവരുടെ ഫോേട്ടാകള്‍ എടുക്കും. ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍പോലും ഇവര്‍ വാഹനത്തില്‍ നിന്ന് പുറത്ത് ഇറങ്ങാറില്ല.
ഇടതുവശത്ത് കൂടി വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഇരുചക്രവാഹനങ്ങളുടെ ബാലന്‍സ് തെറ്റി മറിഞ്ഞുവീഴുന്ന സംഭവങ്ങളും നിത്യസംഭവമാണ്. പലയിടത്തും കൃത്യമായ സിഗ്നല്‍ സംവിധാനങ്ങളുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.