പാങ്ങോട്: അര്‍ബുദരോഗിയായ വീട്ടമ്മ സഹായം തേടുന്നു. ഭരതന്നൂര്‍ അല്‍ത്താഫ് മന്‍സിലില്‍ ഷംലയാണ് (48) ചികിത്സക്കായി കനിവ് തേടുന്നത്. പിതാവും സഹോദരിയും അര്‍ബുദം ബാധിച്ച് മരിച്ചു.
അഞ്ച് മാസം മുമ്പ് മുതുകില്‍ വേദനയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സതേടി. രണ്ട് ഓപറേഷനുകള്‍ക്കായി രണ്ട് ലക്ഷത്തോളം രൂപ ചെലവായി. ഡോക്ടര്‍മാരുടെ നിർദേശപ്രകാരം ആര്.സി.സിയിലെ പരിശോധനയിലാണ് അര്‍ബുദമാണെന്ന് സ്ഥിരീകരിച്ചത്. മത്സ്യ കച്ചവടക്കാരനായ ഭർത്താവും വൃക്കരോഗമുള്ള 22 വയസ്സുള്ള മകനും വിദ്യാർഥിയായ മകളുമടങ്ങുന്ന കുടുംബം പഞ്ചായത്ത് അനുവദിച്ച വീട്ടിലാണ് താമസിക്കുന്നത്. വീട് നിർമാണം പൂർത്തീകരിക്കുന്നതിന് കെ.എസ്.എഫ്.ഇയില്‍ നിന്നും രണ്ട് ലക്ഷം രൂപ വായ്പക്ക് ഈട് നല്കിയ വീടും പറമ്പും ജപ്തി ഭീഷണിയിലാണ്. രോഗവും ജപ്തി ഭീഷണിയും പ്രതിസന്ധി തീര്‍ത്തപ്പോഴാണ് സഹായം തേടാന്‍ തീരുമാനിച്ചത്. ഐ.ഒ.ബി ഭരതന്നൂര്‍ ശാഖയിലെ അക്കൗണ്ട് നമ്പര്‍ 102501000008239. ഐ.എഫ്.സി. കോഡ് IOBA0001025. ഫോണ്‍ നമ്പര്‍ 9846893076.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.