തിരുവനന്തപുരം: ബാലസൗഹൃദ കേരളമാണ് ലക്ഷ്യമെന്ന് മന്ത്രി വീണ ജോര്‍ജ്. കുഞ്ഞുങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് പൊതുസമൂഹം ഓര്‍ക്കേണ്ടതാണ്. ആലുവ കേസിലെ കോടതി വിധിയെയും മന്ത്രി പ്രത്യേകം പരാമര്‍ശിച്ചു. വനിത-ശിശു വികസന വകുപ്പിന്റെ ശിശുദിനാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനവും കോഫി ടേബ്ള്‍ ബുക്ക് പ്രകാശനവും ഉജ്ജ്വലബാല്യം പുരസ്കാര വിതരണവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
വി.കെ. പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍, വനിത-ശിശു വികസന വകുപ്പ് ഡയറക്ടര്‍ അഫ്സാന പര്‍വീണ്‍, സംസ്ഥാന ബാലാവകാശ കമീഷന് മെംബര്‍ അഡ്വ. എം. സുനന്ദ, ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു, വാര്‍ഡ് കൗണ്‍സിലര്‍ പാളയം രാജന്, വനിത-ശിശു വികസന വകുപ്പ് അസി. ഡയറക്ടര്‍ സുലക്ഷണ, എസ്.സി.പി.എസ് പ്രോഗ്രാം മാനേജര്‍ കൃഷ്ണമൂര്‍ത്തി കെ. എന്നിവര്‍ പങ്കെടുത്തു. മികച്ച ബാലതാരം തന്മയ സോള്‍ വിശിഷ്ടാതിഥിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.