ചിറയിൻകീഴ്: കളിക്കുന്നതിനിടെ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾക്ക് കുത്തേറ്റു. പെരുമാതുറ വലിയവിളാകത്ത് വീട്ടിൽ അൻവറിനാണ് (16) കുത്തേറ്റത്. കഴുത്തിൽ കുത്തേറ്റ വിദ്യാർഥി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച വൈകുന്നേരം അഞ്ചിനാണ് സംഭവം. പെരുമാതുറ മുതലപ്പൊഴി ബീച്ചിൽ ഫുട്ബാൾ കളിക്കുന്നതിനിടെയാണ് സുഹൃത്തുക്കളായ വിദ്യാർഥികൾ തമ്മിൽ തർക്കമുണ്ടായത്. ഇതിനിടെ സമീപത്തുകിടന്ന ബിയർ ബോട്ടിൽ പൊട്ടിച്ച് പത്താം ക്ലാസുകാരനായ വിദ്യാർഥി പ്ലസ് വൺ വിദ്യാർഥിയായ അൻവറിനെ കുത്തുകയായിരുന്നു.
കുത്തേറ്റ വിദ്യാർഥിയെ ചിറയിൻകീഴ് താലൂക്കാശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലേക്കും മാറ്റി. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ ശസ്ത്രക്രിയക്ക് വിധേയമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.