ചിറയിൻകീഴ്: അദാലത് കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും മത്സ്യബന്ധന ലൈസൻസ് അനുവദിച്ചുകിട്ടാത്തതിനെ തുടർന്ന് അഞ്ചുതെങ്ങിലേതടക്കമുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ആശങ്കയിൽ. തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളികൾക്ക് യാനങ്ങൾ രജിസ്റ്റർ ചെയ്യാനും ലൈസൻസ് എടുക്കാനും മുൻകാലങ്ങളിൽ വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ ഓഫിസിൽ പോയാൽ മാത്രമേ സാധിക്കുമായിരുന്നുള്ളൂ.
ഇതിനാകട്ടെ ആഴ്ചയിൽ രണ്ട് ദിവസം മാത്രമായിരുന്നു അവസരം. മത്സ്യത്തൊഴിലാളികൾ തങ്ങളുടെ ഒരുദിവസത്തെ ഉപജീവനം ഉപേക്ഷിച്ച് ഇതിനായി കയറിയിറങ്ങേണ്ടുന്ന അവസ്ഥയായിരുന്നു. മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ഇതിനുള്ള സൗകര്യം ഫിഷറീസ് ഓഫിസുകളിൽ ലഭ്യമാക്കണമെന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച തീരസദസ്സിൽ വിഷയം ഉന്നയിക്കപ്പെടുകയും സബ് സെന്റർ എന്ന ആവശ്യത്തിൽ മത്സ്യത്തൊഴിലാളികൾ ഉറച്ചുനിൽക്കുകയും ചെയ്തു. ഇതിനെതുടർന്ന് വിവിധ ഫിഷറീസ് ഓഫിസുകളെ ഉൾപ്പെടുത്തി അദാലത് സംഘടിപ്പിക്കുകയും ചെയ്തു. അദാലത്തിൽ പങ്കെടുത്തവർക്കുള്ള ലൈസൻസുകൾ മൂന്ന് ദിവസത്തിനുള്ളിൽ നൽകുമെന്നായിരുന്നു അന്ന് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ ആഴ്ചകൾ കഴിഞ്ഞിട്ടും നടപടിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.