തിരുവനന്തപുരം: ഉന്നതരുടെ അറിവോടും ഒത്താശയോടുംകൂടി തലസ്ഥാനത്ത് കോടികളുടെ സഹകരണ സംഘം തട്ടിപ്പ്. തിരുവനന്തപുരം തകരപ്പറമ്പ് കൊച്ചാര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ജില്ല ഇലക്ട്രിക്കല്‍സ് ആന്‍ഡ് ഇലക്ട്രോണിക്സ് ടെക്നീഷ്യന്‍സ് സഹകരണ സംഘത്തിലാണ് നാലരക്കോടിയുടെ വെട്ടിപ്പ് നടന്നത്.
സംഘം ഓണററി സെക്രട്ടറി ലേഖ പി. നായരും ഭരണസമിതി അംഗങ്ങളും ചേർന്ന് നടത്തിയ തട്ടിപ്പ് സംബന്ധിച്ച് 2020ൽ സഹകരണസംഘം അസി. രജിസ്ട്രാർ (ജനറൽ) അന്വേഷണ റിപ്പോര്‍ട്ട് സർക്കാറിന് നൽകിയിട്ടും ഇതുവരെ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ വകുപ്പോ പൊലീസോ തയാറായിട്ടില്ല. പണം തിരികെ ലഭിക്കാനും കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടും പൊലീസ് സ്റ്റേഷൻ കയറിയിറങ്ങുകയാണ് നിക്ഷേപകർ.
2013 മുതൽ പ്രവർത്തിക്കുന്ന സംഘത്തിൽ പെൻഷൻ സമ്പാദ്യവും പെൺമക്കളുടെ വിവാഹത്തിനായി കരുതിവെച്ച പണവും നിക്ഷേപിച്ചവരാണ് വഞ്ചിതരായവരിൽ ഏറെയും. അമ്പലംമുക്ക് സ്വദേശി കുമാര്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒക്ടോബർ എട്ടിന് സെക്രട്ടറി ലേഖ പി. നായർക്കും ആറ് ഭരണമിതി അംഗങ്ങൾക്കുമെതിരെ ഫോർട്ട് പൊലീസ് കേസെടുത്തെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല.
പകരം പരാതി ഒതുക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ഇടപാടുകാർ ആരോപിക്കുന്നു. പരാതിക്കാരനായ കുമാറിന് 12 ലക്ഷമാണ് ലഭിക്കാനുണ്ടായിരുന്നത്. പൊലീസ് ഇടപെട്ടതോടെ മൂന്ന് ലക്ഷം തിരികെ നൽകി. ബാക്കി തുക സംബന്ധിച്ച് പൊലീസും ഇടപാടുകാരും തമ്മിൽ ഒളിച്ചുകളി തുടരുകയാണ്.
സെക്രട്ടറി ലേഖ പി. നായർ തെൻറയും ഭർത്താവ് കൃഷ്ണകുമാറിെൻറയും പേരിൽ പ്രതിമാസ ചിട്ടിയിൽ ചേർന്ന് ഒരുകോടിയോളം തട്ടിയെടുത്തെന്ന് അസി. രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ടിലുണ്ട്. സംഘത്തിെൻറ നിയമാവലിയിൽപോലും വ്യവസ്ഥയില്ലാതെ 'അക്ഷയനിധി'എന്ന പേരിൽ നിക്ഷേപം സ്വീകരിക്കുകയും നിക്ഷേപകർ അറിയാതെ ലക്ഷങ്ങൾ സെക്രട്ടറി തെൻറ അക്കൗണ്ടിലേക്ക് മാറ്റുകയുമായിരുന്നു. ഈ തുക പിന്നീട് ഇവർ പിൻവലിച്ചു.
ഭരണസമിതി അംഗങ്ങളായ മുരുകൻ, പി. പ്രീതി, അജിത്ത് സലീം, ജി. ശ്രീകുമാർ, എൽ. ശ്രീപതി, ഉണ്ണികൃഷ്ണൻ നായർ എന്നിവരും വൻ തുക തട്ടിയെടുത്തതായി അന്വേഷണത്തിൽ കണ്ടത്തിയിരുന്നു.
ഓണററി സെക്രട്ടറി ലേഖ പി. നായരിൽനിന്ന് 1,05,21,291 രൂപയും ഭരണസമിതി അംഗങ്ങളായ ആറുപേരിൽനിന്ന് 3,57,11,832 രൂപയും ഈടാക്കണമെന്നാവശ്യപ്പെട്ട് അസി. രജിസ്ട്രാർ (ജനറൽ) ഓഫിസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എ. സജീർ 2020 നവംബറിൽ സർക്കാറിന് റിപ്പോർട്ട് നൽകിെയങ്കിലും തുടർനടപടികൾ ഉണ്ടായില്ല.
അസി. രജിസ്ട്രാറുടെ മറ്റ് കണ്ടെത്തലുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.