മെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കമ്യൂണിറ്റി ഫാര്‍മസിയില്‍ മരുന്ന് വാങ്ങാനെത്തുന്നവരുടെ ദേഹത്ത് മലിനജലം വീഴുന്നതായി പരാതി. മരുന്ന് വാങ്ങാനെത്തുന്നവര്‍ക്ക് വെയിലും മഴയും ഏല്‍ക്കാതിരിക്കാൻ ഫാര്‍മസിയോട് ചേര്‍ന്ന് തീര്‍ത്ത ഷീറ്റ് മേഞ്ഞ മേല്‍ക്കൂരയാണ് പൊട്ടിപ്പൊളിഞ്ഞ് ചോരുന്നത്. കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി ഇൗ അവസ്ഥയാണെന്ന് രോഗികളും കൂട്ടിരിപ്പുകാരും ആരോപിക്കുന്നു.
നിരവധി നിലകളുള്ള കെട്ടിടത്തിന്റെ മുകള്‍ഭാഗത്തെ ടോയ്ലറ്റില് നിന്നുള്ള മലിനജലമാണ് വീഴുന്നതെന്നാണ് ആരോപണം. എന്നാല്‍ ഫാര്‍മസി ജീവനക്കാര്‍ പറയുന്നത് മുകളിലത്തെ നിലയിലെ എ.സിയില്‍ നിന്നുള്ള ജലമെന്നാണ്.
മഴക്കാലങ്ങളില്‍ മരുന്ന് വാങ്ങാനെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കൈയില്‍ കുട കരുതാതെ ഫാര്‍മസിയിൽ നിൽക്കാനാവാത്ത സാഹചര്യമാണ്.
ജീവനക്കാരും രോഗികളും കൂട്ടിരിപ്പുകാരും അധികൃതര്‍ക്ക് നിരവധി പരാതികള്‍ നല്‍കിയെങ്കിലും പരിഹാരമില്ലെന്നാണ് ആക്ഷേപം. മെഡിക്കല്‍ കോളജിനുള്ളിലെ പല ഫാര്‍മസികളിലും ലഭിക്കാത്ത മരുന്നിന്റെ 85 ശതമാനവും അത്യാവശ്യം സര്‍ജറി ഉപകരണങ്ങളും ലഭിക്കുന്നതിനാല്‍ ഏറക്കുറെ രോഗികളും ആശ്രയിക്കുന്നത് കമ്യൂണിറ്റി ഫാര്‍മസിയെയാണ്.
മരുന്നുകള്‍ക്ക് 10 മുതല്‍ 45 ശതമാനം വരെ വിലക്കിഴിവുമുണ്ട്. എ.സി.ആര് ലാബില്‍ എത്തുന്നവര്‍ക്കും കമ്യൂണിറ്റി ഫാര്‍മസി ഏറെ ഗുണം ചെയ്യുന്നു. എത്രയും വേഗം പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.