തിരുവനന്തപുരം: കള്ളക്കേസെടുക്കാൻ കൂട്ടുനിൽക്കാത്തതിന് എക്സൈസ് ഡ്രൈവർക്ക് പീഡനമെന്ന് പരാതി. കൊല്ലം എക്സൈസ് സ്പെഷൽ സ്‌ക്വാഡ് ഡ്രൈവറായിരുന്ന എൽ. മുഹമ്മദ് ആഷിക്കിനെയാണ് പീഡിപ്പിക്കുന്നതെന്ന് ബന്ധുക്കൾ വാർത്തസമ്മേളനത്തിൽ പരാതിപ്പെട്ടു. ഇദ്ദേഹത്തെ ഇപ്പോൾ കാണാനില്ല. പത്തനാപുരം എക്‌സൈസ് റേഞ്ച് ഓഫിസിലെ ഡ്രൈവറായിരുന്നു. തങ്ങളുടെ ഇഷ്ടാനുസരണം പ്രവർത്തിക്കാത്തതിനാൽ മേലുദ്യോഗസ്ഥർക്ക് ഇദ്ദേഹത്തോട് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.
ഇതുസംബന്ധിച്ച് എക്‌സൈസ് കമീഷണർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. പകരം അച്ചടക്ക നടപടി ചൂണ്ടിക്കാട്ടി ആഷിക്കിനെ സ്ഥലം മാറ്റുകയും ചെയ്തു. പത്തനാപുരം റേഞ്ചിൽനിന്നും തൃശൂർ എക്‌സൈസ് അക്കാദമിയിലേക്കാണ് വിട്ടത്. എന്നാൽ, മാർച്ച് 27ന് പത്തനാപുരത്തുനിന്നും വിട്ടശേഷം ഇതുവരെ തൃശൂരിൽ എത്തിയിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു.. വാർത്തസമ്മേളനത്തിൽ സാമൂഹിക പ്രവർത്തകൻ സാബു സ്റ്റീഫൻ, പിതാവ് ലിയാഖത്ത് അലി, സഹോദരി ജാസ്മി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.