തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ വീണ്ടും സംഘർഷം.കഴിഞ്ഞദിവസം രാത്രി എസ്.എഫ്.ഐ യൂനിറ്റ് അംഗങ്ങള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് വെള്ളിയാഴ്ച സംഘര്‍ഷത്തിലേക്ക് എത്തിയത്. ബി.എസ്സി ഗണിതം, ഇസ്ലാമിക് ഹിസ്റ്ററി തുടങ്ങി വകുപ്പുകളിലെ വിദ്യാർഥികളും എസ്.എഫ്.ഐ യൂനിറ്റ് അംഗങ്ങള്‍ തമ്മിലും പലതവണ ഏറ്റുമുട്ടി. പ്രശ്നം രൂക്ഷമായിട്ടും പൊലീസിനെ വിളിക്കാനോ സംഘര്‍ഷം തടയാനോ കോളജ് അധികൃതര്‍ ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്. സംഭവത്തിൽ ഒരു പെണ്‍കുട്ടിയടക്കം നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മര്‍ദനമേറ്റവരുടെ പരാതിയില്‍ കേൻറാണ്‍മെൻറ് പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച അവസാനവര്‍ഷ വിദ്യാർഥികള്‍ക്ക് യാത്രയയപ്പ് നല്കല്ചടങ്ങായിരുന്നു.
ഇതിെൻറ ഒരുക്കങ്ങള്‍ക്കിടയിലാണ് എസ്.എഫ്.ഐ യൂനിറ്റ് അംഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ കോളജില്‍ ആദ്യസംഘര്ഷമുണ്ടായി. ഇതിെൻറ തുടര്‍ച്ചയായി വീണ്ടും വിദ്യാർഥികള്‍ രണ്ട് തവണകൂടി ഏറ്റുമുട്ടി. സുബിന്, പ്രണവ് എന്നിവര്‍ പരിക്കേറ്റ് ചികിത്സ തേടി.
തുടര്‍ച്ചയായി സംഘര്‍ഷമുണ്ടായിട്ടും െപാലീസിനെ വിളിക്കാന്‍ കോളജ് അധികൃതര്‍ തയാറാവാത്തതിലും വിദ്യാർഥികള്‍ക്ക് പ്രതിഷേധമുണ്ട്. അധ്യാപകരടക്കമുള്ളവര്‍ സംഘര്‍ഷത്തിെൻറ ദൃക്സാക്ഷികളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.