കന്യാകുളങ്ങരയിൽ കോൺഗ്രസ്–എസ്.ഡി.പി.​െഎ സംഘർഷം

പോത്തൻകോട്: കന്യാകുളങ്ങരയിൽ കോൺഗ്രസ് -എസ്.ഡി.പി.ഐ സംഘർഷത്തെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റു. അക്രമത്തിൽ എസ്.എ.പി.ക്യാമ്പിലെ പൊലീസുകാരനും പരിക്കേറ്റു.

കന്യാകുളങ്ങര ജങ്​ഷനിൽ വോട്ടെണ്ണൽ ദിനത്തിൽ വിജയാഹ്​ളാദത്തി​െൻറ ഭാഗമായി എസ്.ഡി.പി. ഐ പ്രവർത്തകർ പായസം തയ്യാറാക്കിയിരുന്നു. ഇതിനിടെ സ്ത്രീകളുൾപ്പെടെയുള്ള പ്രവർത്തകരുടെ ഇടയിലേക്ക് ഐ.എൻ.ടി.യു.സി. പ്രവർത്തകനായ ഷാജി മദ്യപിച്ചെത്തി അസഭ്യം പറഞ്ഞു.

തുടർന്ന് ഇന്നലെ വൈകുന്നേരം ജങ്​ഷനിലെത്തിയ ഷാജിയെ എസ്.ഡി.പി.ഐ. പ്രവർത്തകർ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്. പരിക്കേറ്റവർ കന്യാകുളങ്ങര ആശുപത്രിയിൽ ചികിത്സ തേടി. സംഭവമറിഞ്ഞ്​ ഇരുവിഭാഗത്തെയും കൂടുതൽ പ്രവർത്തകർ ആശുപത്രിയിൽ തടിച്ചുകൂടി.

സ്ഥലത്തെത്തിയ വട്ടപ്പാറ പൊലീസ് ഇരു വിഭാഗത്തെയും പറഞ്ഞുവിട്ടു. പിരിഞ്ഞുപോയ ഇരു വിഭാഗം പ്രവർത്തകർ വീണ്ടും സംഘടിച്ചെത്തി ജങ്​ഷനിൽ പ്രകടനം നടത്തുകയും പ്രകടനത്തിനിടയിൽ വീണ്ടും ഏറ്റുമുട്ടുകയുമായിരുന്നു. ഇരുവിഭാഗത്തെയും വിരട്ടി ഓടിക്കുന്നതിനിടയിലാണ് പൊലിസുകാരന് കൈക്ക് പരിക്കേറ്റത്.

തുടർന്ന് കോൺഗ്രസ് പ്രവർത്തകർ കന്യാകുളങ്ങര ജങ്​ഷനിൽ ദേശീയ പാത ഉപരോധിച്ചു. പരിക്കേറ്റവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ഇരുവിഭാഗം പ്രവർത്തകർക്കെതിരെയും കേസെടുത്തതായി വട്ടപ്പാറ സി.ഐ.അറിയിച്ചു.

Tags:    
News Summary - congress-sdpi clash in kanyakulangara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.