കന്യാകുളങ്ങരയിൽ കോൺഗ്രസ്–എസ്.ഡി.പി.െഎ സംഘർഷം
text_fieldsപോത്തൻകോട്: കന്യാകുളങ്ങരയിൽ കോൺഗ്രസ് -എസ്.ഡി.പി.ഐ സംഘർഷത്തെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റു. അക്രമത്തിൽ എസ്.എ.പി.ക്യാമ്പിലെ പൊലീസുകാരനും പരിക്കേറ്റു.
കന്യാകുളങ്ങര ജങ്ഷനിൽ വോട്ടെണ്ണൽ ദിനത്തിൽ വിജയാഹ്ളാദത്തിെൻറ ഭാഗമായി എസ്.ഡി.പി. ഐ പ്രവർത്തകർ പായസം തയ്യാറാക്കിയിരുന്നു. ഇതിനിടെ സ്ത്രീകളുൾപ്പെടെയുള്ള പ്രവർത്തകരുടെ ഇടയിലേക്ക് ഐ.എൻ.ടി.യു.സി. പ്രവർത്തകനായ ഷാജി മദ്യപിച്ചെത്തി അസഭ്യം പറഞ്ഞു.
തുടർന്ന് ഇന്നലെ വൈകുന്നേരം ജങ്ഷനിലെത്തിയ ഷാജിയെ എസ്.ഡി.പി.ഐ. പ്രവർത്തകർ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്. പരിക്കേറ്റവർ കന്യാകുളങ്ങര ആശുപത്രിയിൽ ചികിത്സ തേടി. സംഭവമറിഞ്ഞ് ഇരുവിഭാഗത്തെയും കൂടുതൽ പ്രവർത്തകർ ആശുപത്രിയിൽ തടിച്ചുകൂടി.
സ്ഥലത്തെത്തിയ വട്ടപ്പാറ പൊലീസ് ഇരു വിഭാഗത്തെയും പറഞ്ഞുവിട്ടു. പിരിഞ്ഞുപോയ ഇരു വിഭാഗം പ്രവർത്തകർ വീണ്ടും സംഘടിച്ചെത്തി ജങ്ഷനിൽ പ്രകടനം നടത്തുകയും പ്രകടനത്തിനിടയിൽ വീണ്ടും ഏറ്റുമുട്ടുകയുമായിരുന്നു. ഇരുവിഭാഗത്തെയും വിരട്ടി ഓടിക്കുന്നതിനിടയിലാണ് പൊലിസുകാരന് കൈക്ക് പരിക്കേറ്റത്.
തുടർന്ന് കോൺഗ്രസ് പ്രവർത്തകർ കന്യാകുളങ്ങര ജങ്ഷനിൽ ദേശീയ പാത ഉപരോധിച്ചു. പരിക്കേറ്റവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ഇരുവിഭാഗം പ്രവർത്തകർക്കെതിരെയും കേസെടുത്തതായി വട്ടപ്പാറ സി.ഐ.അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.