കരകുളം ഫ്ലൈ ഓവർ നിർമാണം: നാളെ മുതൽ പൂർണ ഗതാഗതനിയന്ത്രണം

തി​രു​വ​ന​ന്ത​പു​രം: ക​ര​കു​ളം ഫ്ലൈ ​ഓ​വ​ർ നി​ർ​മാ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം-​തെ​ന്മ​ല (എ​സ്.​എ​ച്ച് 2) റോ​ഡി​ൽ ന​വം​ബ​ർ അ​ഞ്ച്​ മു​ത​ൽ പൂ​ർ​ണ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം. ക​ര​കു​ളം​പാ​ലം ജ​ങ്​​ഷ​നി​ൽ​നി​ന്ന്​ കെ​ൽ​ട്രോ​ൺ ജ​ങ്ഷ​ൻ വ​രെ​യു​ള്ള പ്ര​വൃ​ത്തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്‌ നെ​ടു​മ​ങ്ങാ​ട് നി​ന്ന് തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്കും തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് നെ​ടു​മ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്കും ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്‌. തി​ങ്ക​ളാ​ഴ്ച ഈ ​റൂ​ട്ടു​ക​ളി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ട്ര​യ​ൽ റ​ൺ ന​ട​ത്തും.

ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഇ​ങ്ങ​നെ

  • നെ​ടു​മ​ങ്ങാ​ട് ഭാ​ഗ​ത്തു​നി​ന്ന്​ തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക്

റൂ​ട്ട് ഒ​ന്ന്​-​നെ​ടു​മ​ങ്ങാ​ട് ഭാ​ഗ​ത്തു​നി​ന്ന്​ തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ കെ​ൽ​ട്രോ​ൺ ജ​ങ്ഷ​നി​ൽ​നി​ന്ന്​ കെ​ൽ​ട്രോ​ൺ-​അ​രു​വി​ക്ക​ര റോ​ഡി​ലേ​ക്ക് തി​രി​ഞ്ഞ് ഇ​രു​മ്പ-​കാ​ച്ചാ​ണി ജ​ങ്ഷ​നു​ക​ൾ വ​ഴി മു​ക്കോ​ല​യി​ൽ എ​ത്തി വ​ല​ത്തേ​ക്ക് തി​രി​ഞ്ഞ്​ മു​ക്കോ​ല-​വ​ഴ​യി​ല റോ​ഡി​ലൂ​ടെ വ​ഴ​യി​ല​യെ​ത്തി​യ​ശേ​ഷം ഇ​ട​ത്തേ​ക്കു​തി​രി​ഞ്ഞ് തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​ക​ണം.

വ​ഴ​യി​ല​നി​ന്ന്​ മു​ക്കോ​ല ജ​ങ്ഷ​ൻ വ​രെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ളൊ​ഴി​കെ മ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന​മി​ല്ല

നെ​ടു​മ​ങ്ങാ​ട് നി​ന്ന്​ തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ല്ല​മ്പാ​റ, വാ​ളി​ക്കോ​ട്, പ​ത്താം​ക​ല്ല് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ വ​ല​ത്തേ​ക്ക് തി​രി​ഞ്ഞ് വ​ട്ട​പ്പാ​റ​യി​ൽ എ​ത്തി, എം.​സി റോ​ഡ് വ​ഴി​യും പോ​കാം.

  • തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തു​നി​ന്ന്​ നെ​ടു​മ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്ക്

റൂ​ട്ട് 1 - തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തു​നി​ന്ന്​ നെ​ടു​മ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ പേ​രൂ​ർ​ക്ക​ട ജം​ങ്ഷ​നി​ൽ നി​ന്ന് ഇ​ട​ത്തേ​ക്ക് തി​രി​ഞ്ഞ് കു​ട​പ്പ​ന​ക്കു​ന്ന്- മു​ക്കോ​ല-​ശീ​മ​മു​ള​മു​ക്ക്-​വാ​ളി​ക്കോ​ട് വ​ഴി നെ​ടു​മ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​ക​ണം.

റൂ​ട്ട് 2 - തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തു​നി​ന്ന്​ നെ​ടു​മ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക്​ വ​ഴ​യി​ല ജ​ങ്ഷ​നി​ൽ​നി​ന്ന്​ ഇ​ട​ത്തേ​ക്ക് തി​രി​ഞ്ഞ്​ ക​ല്ല​യം-​ശീ​മ​മു​ള​മു​ക്ക്- വാ​ളി​ക്കോ​ട് വ​ഴി നെ​ടു​മ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്കും പോ​കാം. കെ.​എ​സ്.​ആ​ർ.​ടി.​സി ലോ ​ഫ്ലോ​ർ (ജ​നു​റം) ബ​സു​ക​ൾ ഇ​തു​വ​ഴി സ​ർ​വി​സ് ന​ട​ത്തും.

റൂ​ട്ട് 3 - തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തു​നി​ന്ന്​ നെ​ടു​മ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ഏ​ണി​ക്ക​ര ജ​ങ്ഷ​ൻ ക​ഴി​ഞ്ഞ് ഡി.​പി.​എം.​എ​സ് ജ​ങ്ഷ​നി​ൽ നി​ന്ന് ഇ​ട​ത്തേ​ക്ക് തി​രി​ഞ്ഞ് മു​ല്ല​ശേ​രി-​കാ​യ്പാ​ടി-​മു​ള​മു​ക്ക് വ​ഴി നെ​ടു​മ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കാം. ഈ ​റൂ​ട്ടി​ൽ ഹെ​വി വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കും. കെ.​എ​സ്.​ആ​ർ.​ടി.​സി ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ ഈ ​റൂ​ട്ടി​ലൂ​ടെ​യും സ​ർ​വി​സ് ന​ട​ത്തും.

റൂ​ട്ട് 4 - തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തു​നി​ന്ന്​ നെ​ടു​മ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ വ​ഴ​യി​ല നി​ന്ന് ക​ര​കു​ളം പാ​ലം ജ​ങ്ഷ​ൻ ചെ​ന്ന് വ​ല​തു​തി​രി​ഞ്ഞ് കാ​ച്ചാ​ണി ജ​ങ്ഷ​നി​ൽ എ​ത്തി​യ ശേ​ഷം ഇ​ട​ത്തേ​ക്ക് തി​രി​ഞ്ഞ്​ കെ​ൽ​ട്രോ​ൺ-​അ​രു​വി​ക്ക​ര റോ​ഡി​ൽ പ്ര​വേ​ശി​ച്ച​ശേ​ഷം കെ​ൽ​ട്രോ​ൺ ജ​ങ്ഷ​നി​ൽ എ​ത്തി വ​ല​ത്തേ​ക്ക് തി​രി​ഞ്ഞ്​ നെ​ടു​മ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​ക​ണം. നി​ല​വി​ൽ നെ​ടു​മ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ ഈ ​റൂ​ട്ടി​ലൂ​ടെ​യും സ​ർ​വി​സ് ന​ട​ത്തും.

കാ​ച്ചാ​ണി ജ​ങ്ഷ​ൻ മു​ത​ൽ ക​ര​കു​ളം പാ​ലം ജ​ങ്ഷ​ൻ വ​രെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ളൊ​ഴി​കെ മ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന​മി​ല്ല

കാ​ച്ചാ​ണി ജ​ങ്ഷ​ൻ-​ക​ര​കു​ളം​പാ​ലം-​വ​ഴ​യി​ല-​പേ​രൂ​ർ​ക്ക​ട റൂ​ട്ടി​ലും തി​രി​ച്ചും കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​ക്കി​ൾ സ​ർ​വി​സ് ന​ട​ത്തും.

  • ഹെ​വി ഭാ​ര വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം

ഈ ​റൂ​ട്ടു​ക​ളി​ൽ ഹെ​വി ഭാ​ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് രാ​വി​ലെ 7.30 മു​ത​ൽ 10.30 വ​രെ​യും വൈ​കീ​ട്ട് മൂ​ന്ന്​ മു​ത​ൽ ആ​റു​വ​രെ​യും നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. ഇ​രു​മ്പ-​കാ​ച്ചാ​ണി റോ​ഡി​ൽ തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് ക്വാ​റി ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി പോ​കു​ന്ന ടി​പ്പ​ർ വാ​ഹ​ന​ങ്ങ​ളും ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളും ചെ​റി​യ​കൊ​ണ്ണി-​കാ​പ്പി​വി​ള-​മൂ​ന്നാ​മൂ​ട്-​വ​ട്ടി​യൂ​ർ​ക്കാ​വ് വ​ഴി​യും നെ​ടു​മ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ചെ​റി​യ​കൊ​ണ്ണി-​കു​തി​ര​കു​ളം-​അ​രു​വി​ക്ക​ര-​അ​ഴി​ക്കോ​ട് വ​ഴി​യും പോ​ക​ണം.

Tags:    
News Summary - Construction of Karakulam flyover: Full traffic control from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.