തിരുവനന്തപുരം: കുഴിത്തുറക്കും ഇരണിയേലിനുമിടയിൽ നിർമാണപ്രവൃത്തി നടക്കുന്നതിനാൽ ചൊവ്വാഴ്ചമുതൽ വെള്ളിയാഴ്ചവരെ ഇതുവഴിയുള്ള നിരവധി ട്രെയിനുകൾ റദ്ദാക്കി.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ 06772 കൊല്ലം ജങ്ഷൻ-കന്യാകുമാരി മെമു എക്സ്പ്രസ്, 06773 കന്യാകുമാരി-കൊല്ലം ജങ്ഷൻ മെമു, 06639 പുനലൂർ-നാഗർകോവിൽ ജങ്ഷൻ എക്സ്പ്രസ്, 06640 കന്യാകുമാരി-പുനലൂർ എക്സ്പ്രസ് സ്പെഷൽ, 06433 തിരുവനന്തപുരം സെൻട്രൽ-നാഗർകോവിൽ ജങ്ഷൻ എക്സ്പ്രസ് എന്നിവ റദ്ദാക്കി.
വ്യാഴാഴ്ച 06639 പുനലൂർ-നാഗർകോവിൽ ജങ്ഷൻ എക്സ്പ്രസ്, 06640 കന്യാകുമാരി-പുനലൂർ എക്സ്പ്രസ് സ്പെഷൽ എന്നിവയും വെള്ളിയാഴ്ച 06639 പുനലൂർ-നാഗർകോവിൽ ജങ്ഷൻ എക്സ്പ്രസ് , 06640 കന്യാകുമാരി -പുനലൂർ എക്സ്പ്രസ് സ്പെഷൽ, 06433 തിരുവനന്തപുരം സെൻട്രൽ-നാഗർകോവിൽ ജങ്ഷൻ എക്സ്പ്രസ് എന്നിവയും റദ്ദാക്കി.
16606 നാഗർകോവിൽ ജങ്ഷൻ-മംഗളൂരു സെൻട്രൽ ഏറനാട് എക്സ്പ്രസ് ചൊവ്വാഴ്ച തിരുവനന്തപുരം സെൻട്രലിൽ യാത്ര അവസാനിപ്പിക്കും. 22628 തിരുവനന്തപുരം സെൻട്രൽ -തിരുച്ചിറപ്പള്ളി ജങ്ഷൻ ഇന്റർസിറ്റി സൂപ്പർ ഫാസ്റ്റ് ചൊവ്വമുതൽ വെള്ളിവരെ തിരുനെൽവേലിയിൽ നിന്നായിരിക്കും പുറപ്പെടുക.
22627 തിരുച്ചിറപ്പള്ളി ജങ്ഷൻ-തിരുവനന്തപുരം സെൻട്രൽ ഇന്റർസിറ്റി സൂപ്പർ ഫാസ്റ്റ് ചൊവ്വമുതൽ വെള്ളിവരെ തിരുനെൽവേലിയിൽ യാത്ര അവസാനിപ്പിക്കും.
16366 നാഗർകോവിൽ ജങ്ഷൻ -കോട്ടയം എക്സ്പ്രസ് ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിൽ കൊല്ലത്തുനിന്നും 16525 കന്യാകുമാരി- കെ.എസ്.ആർ ബംഗളൂരു ഐലൻഡ് എക്സ്പ്രസ് ചൊവ്വ, വെള്ളി ദിവസങ്ങളിൽ തിരുവനന്തപുരം സെൻട്രലിൽനിന്നുമാകും പുറപ്പെടുക.
16381 പുണെ ജങ്ഷൻ-കന്യാകുമാരി എക്സ്പ്രസ് ബുധനാഴ്ച പാറശ്ശാലയിലും 16526 കെ.എസ്.ആർ ബംഗളൂരു -കന്യാകുമാരി എക്സ്പ്രസ് ചൊവ്വ, വ്യാഴം ദിവസങ്ങളിൽ തിരുവനന്തപുരം സെൻട്രലിലും യാത്ര അവസാനിപ്പിക്കും. 16366 നാഗർകോവിൽ ജങ്ഷൻ-ഗാന്ധിധാം പ്രതിവാര എക്സ്പ്രസ് ചൊവ്വാഴ്ച രാവിലെ 2.45 ന് പകരം വൈകീട്ട് 4.05 നും 16317 കന്യാകുമാരി-ശ്രീമാതാ വൈഷ്ണോ ദേവി പ്രതിവാര ഹിമസാഗർ എക്സ്പ്രസ് വെള്ളിയാഴ്ച ഉച്ചക്ക് 2.15 ന് പകരം വൈകീട്ട് 3.05 നുമാകും പുറപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.