തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ കൺസ്യൂമർഫെഡിെൻറ ത്രിവേണി സ്റ്റോറുകളുടെ ഓൺലൈൻ പതിപ്പായ ബിസിനസ് പോർട്ടൽ consumerfed.in പ്രവർത്തനമാരംഭിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആൻറണി ഉദ്ഘാടനം ചെയ്തു. കൺസ്യൂമർഫെഡ് റീജനൽ മാനേജർ സിന്ധു അധ്യക്ഷത വഹിച്ചു.
www.consumerfed.in എന്ന വെബ്പോർട്ടൽ വഴി അവശ്യസാധനങ്ങൾ ഉപഭോക്താക്കൾക്ക് ഓർഡർ ചെയ്യാം. ഓൺലൈൻ സ്റ്റോറിലൂടെ ബുക്ക് ചെയ്താൽ 24 മണിക്കൂറിനുള്ളിൽ സാധനം വീട്ടിലെത്തും. ഓൺലൈൻ പേമെൻറും കാഷ് ഓൺ ഡെലിവറി സൗകര്യവും ലഭ്യമാണ്. ത്രിവേണി സൂപ്പർ മാർക്കറ്റുകളിൽ ലഭിക്കുന്ന അതേ നിരക്കിലാണ് ഓൺലൈനിലും സാധനങ്ങൾ നൽകുന്നത്.
ആകർഷകമായ അനവധി ഓഫറുകളും ലഭ്യമാണ്. കോർപറേഷൻ പരിധിക്ക് പുറമെ ആറ്റിങ്ങലിലും നെടുമങ്ങാടും വെഞ്ഞാറമൂട്ടിലും ആദ്യ ഘട്ടത്തിൽ സേവനം ലഭിക്കും. ഓണത്തോട് അനുബന്ധിച്ച് ജില്ലയിൽ എല്ലായിടത്തും സേവനം ലഭ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.