തിരുവനന്തപുരം: നിസാമുദീന്‍ എക്സ്പ്രസിലെ കവര്‍ച്ചയില്‍ പരാതിക്കാരില്‍ ഒരാളായ തമിഴ്നാട് സ്വദേശിനി കൗസല്യയുടെ ആദ്യമൊഴിയിൽ വൈരുധ്യമെന്ന് കണ്ടെത്തൽ. കോയമ്പത്തൂരില്‍നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ മയങ്ങിപ്പോയെന്നും തിരുവനന്തപുരത്തെത്തി ഉണര്‍ന്നതോടെ 14,000 രൂപയുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയെന്നുമായിരുന്നു കൗസല്യയുടെ ആദ്യ മൊഴി. എന്നാല്‍, കൗസല്യയുടെ ഫോണ്‍ വിളികള്‍ പരിശോധിച്ചതോടെ കളമശ്ശേരി എത്തുന്നതുവരെ ഇവര്‍ ഫോണ്‍ വിളിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി.
അതിെൻറ അടിസ്ഥാനത്തില്‍ വീണ്ടും മൊഴിയെടുത്തതോടെയാണ് ആദ്യം പറഞ്ഞത് കളവായിരുന്നെന്ന് ബോധ്യമായത്.ആലുവ പിന്നിട്ടത് അറിയാതിരുന്നതിനാലാണ് ഇറങ്ങേണ്ട സ്റ്റേഷനില്‍ ഇറങ്ങാതിരുന്നതെന്നും അവര്‍ പൊലീസിന് മൊഴി നല്കി.
എന്നാല്‍, കൗസല്യയെ സംശയിക്കേണ്ടതില്ലെന്നാണ് പൊലീസിെൻറ വിലയിരുത്തല്‍. അതോടൊപ്പം തിരുവല്ല സ്വദേശികളുടെ സ്വര്‍ണം കവര്‍ന്നതും കൗസല്യയുടെ മൊബൈല്‍ മോഷ്ടിച്ചതും ഒരാളെല്ലന്നും കരുതുന്നു. ട്രെയിനുകളിലെ സ്ഥിരം മോഷ്ടാവ് അസ്ഗർ ബഗ്ഷയെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെങ്കിലും ഒരുതുമ്പും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.