തിരുവനന്തപുരം: ജില്ലയില്‍ 117 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 56 സ്വകാര്യ ആശുപത്രികളിലും വാക്സിനേഷന് നല്‍കുമെന്ന് കലക്ടര്‍ ഡോ. നവജോത് ഖോസ പറഞ്ഞു.
ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ രാവിലെ പത്തുമുതല്‍ വൈകുന്നേരം മൂന്നുവരെ, മൂന്നു സെഷനുകളിലായി സ്പോട്ട് രജിസ്ട്രേഷനിലൂടെ വാക്സിനേഷന് ഉണ്ടായിരിക്കും. 45 മുതല്‍ 59 വയസ്സ് വരെയുള്ളവര്‍ രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്റ്റീഷണര്‍ നല്കിയ അനെക്സര്‍ 1(ബി) എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കോവിന്‍ അപ്ലിക്കേഷനില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.
വാക്സിനേഷന് സ്വീകരിക്കുന്നതിന് ഓണ്‍ലൈനായി മേജര്‍ ആശുപത്രികള്‍ െതരഞ്ഞെടുത്തവര്ക്ക് സമീപത്തുള്ള മറ്റ് വാക്സിനേഷന് കേന്ദ്രങ്ങളില്‍ നിന്നും സ്പോട്ട് രജിസ്ട്രേഷന് വഴി കുത്തിവെപ്പ് സ്വീകരിക്കാം. പ്രൈവറ്റ് ആശുപത്രിയില്‍ 250 രൂപ ഫീസ് നല്‍കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.