തിരുവനന്തപുരം: തപാൽ വോട്ട് ചെയ്യാൻ മടിക്കേണ്ട, വിപുലമായ സൗകര്യങ്ങളാണ് തെരഞ്ഞെടുപ്പ് കമീഷൻ ഒരുക്കിയിരിക്കുന്നത്. വോെട്ടടുപ്പ് നടക്കുന്നതിന് പത്ത് ദിവസം മുമ്പുമുതൽ പോളിങ് ദിവസത്തിന് തലേന്ന് മൂന്നുമണിവരെ രോഗികളാകുന്നവരെയും ക്വാറൻറീനിൽ പ്രവേശിക്കുന്നവരെയുമാണ് 'സ്പെഷൽ വോട്ടർ' എന്ന നിലയിൽ പരിഗണിക്കുന്നത്.
ഒാേരാ ദിവസവും ഇവരുെട പട്ടിക ആരോഗ്യവകുപ്പ് തയാറാക്കും. കോവിഡ് ബാധിതരാകുന്നവരും നിരീക്ഷണത്തിലാകുന്നവരും അപേക്ഷ നൽകാതെതന്നെ തപാൽ വോട്ടിന് അർഹരാകും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നവരിൽ അപേക്ഷ നൽകിയവർക്കാണ് സാധാരണ തപാൽ വോട്ട് അനുവദിക്കുന്നത്. കോവിഡ് രോഗികളുടെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഇൗ നിബന്ധന ഒഴിവാക്കിയിട്ടുള്ളത്. തിരുവനന്തപുരം ജില്ലയിൽ തപാൽ വോട്ടിനുള്ള ആദ്യപട്ടികയായി. ഇതുപ്രകാരം 2906 കോവിഡ് രോഗികളും 5291 ക്വാറൻറീനിൽ കഴിയുന്നവരുമടക്കം 8197 സ്പെഷൽ വോട്ടർമാണ് ജില്ലയിലുള്ളത്.
സര്‍ക്കാര്‍ അധികാരപ്പെടുത്തുന്ന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഒാഫിസറാണ് കോവിഡ് രോഗികളുടേയും ക്വാറൻറീനില്‍ കഴിയുന്നവരുടേയും പട്ടിക തയാറാക്കുന്നത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളവരെയും പട്ടികയിൽ ഉൾപ്പെടുന്നതിന് സൗകര്യമൊരുക്കി. ഇത്തരത്തിലുള്ള പട്ടിക ആരോഗ്യ വകുപ്പ് കലക്ടർമാർക്ക് കൈമാറും. ഒാരോ ദിവസവും ഇത്തരത്തിലുള്ള പട്ടിക തയ്യാറാക്കി കൈമാറും. കലക്ടർ ബന്ധപ്പെട്ട റിേട്ടണിങ് ഒാഫീസർക്ക് നൽകും. സ്പെഷൽ േവാട്ടർ പട്ടികയിൽ ഉൾപ്പെടാത്തവരുണ്ടെങ്കിൽ അവർക്ക് നേരിട്ട് അേപക്ഷ നൽകാൻ സൗകര്യമുണ്ടാകും. കോവിഡ് രോഗിയാണെന്ന സർക്കാർ മെഡിക്കൽ ഒാഫീസറുടെ സാക്ഷ്യപത്രം ഉൾപ്പെടുത്തിയാണ് കത്ത് നൽകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.