തിരുവനന്തപുരം: ദത്ത് വിഷയത്തിൽ അനുപമക്ക് അനുകൂലമായി അഭിപ്രായം പറഞ്ഞതിന് ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരെൻറ ഒരു വയസ്സുള്ള കൊച്ചുമകളുടെ പേരിൽ സി.പി.എം സൈബർ പോരാളികളുടെ ആക്രമണം. ജുഗുപ്സാവഹമായ ഭാഷയിൽ അദ്ദേഹത്തിെൻറ ഫേസ്ബുക്ക് വാളിൽ വന്ന് ഷാജി ചാൾസ് എന്നയാളാണ് കമൻറിട്ടത്. സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന് ഇൗ പോസ്റ്റ് േഫാർവേഡ് ചെയ്തെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് ജനശക്തി എഡിറ്റർ കൂടിയായ ജി. ശക്തിധരൻ എഫ്.ബിയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.