തിരുവനന്തപുരം: നിരവധി ആദിവാസി മുന്നേറ്റങ്ങൾക്ക് നേതൃത്വം കൊടുത്ത സി.കെ. ജാനുവിനെ സി.പി.എം വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സി.കെ. ജാനുവിനെതിരായ പ്രതികാര നടപടി അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ ചെറുത്ത് നിൽപ്പിന് ബി.ജെ.പി തയാറാകും. ജാനുവിനെ രാഷ്ട്രീയമായി ഇല്ലാതാക്കാനാണ് ശ്രമം.
ആദിവാസികൾക്ക് ഭൂമി ലഭിക്കാനുൾപ്പെടെ ശക്തിയായി പോരാടിയ സി.കെ. ജാനു എൽ.ഡി.എഫിെൻറ ഭാഗമാകാൻ തയാറാകാത്തതിലുള്ള പക തീർക്കുകയാണ് സി.പി.എം. ലോക ആദിവാസി ദിനത്തിൽ ജാനുവിനെ ആദരിക്കുന്നതിന് പകരം അവരുടെ വീട്ടിൽ അതിക്രമിച്ചുകയറുകയാണ് പൊലീസ് ചെയ്തത്.
വയനാട് െതരഞ്ഞെടുപ്പ് കോഴക്കേസ് സി.പി.എമ്മിെൻറ സൃഷ്ടിയാണ്. സി.പി.എം അനുകൂലികളായ പൊലീസ് ഉദ്യോഗസ്ഥരാണ് ജാനുവിെൻറ വീട്ടിലെത്തിയത്. സി.പി.എം സി.കെ. ജാനുവിനെ ഭയപ്പെടുന്നത് കൊണ്ടാണ് ഈ അതിക്രമങ്ങളെല്ലാം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.