തിരുവനന്തപുരം: ദലിത് ആദിവാസി സംയുക്ത സമിതി സംഘടിപ്പിക്കുന്ന പ്രതിഷേധ സാഗരവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച നഗരത്തില്‍ രാവിലെ 09.30 മുതല്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി. രാജ്ഭവന് മുതല്‍ സെക്രട്ടറിയറ്റ് വരെയുള്ള റോഡില്‍ ഗതാഗതതടസ്സമുണ്ടായാല്‍ വാഹനങ്ങള്‍ വഴി തിരിച്ചുവിടും.
ചാക്ക ഭാഗത്തു നിന്ന് പ്രവര്‍ത്തകരുമായി വരുന്ന വാഹനങ്ങള്‍ ആശാന് സ്ക്വയര്‍ ഭാഗത്തും, പട്ടം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ മ്യൂസിയം ഭാഗത്തും ആള്‍ക്കാരെ ഇറക്കിയ ശേഷം ചാക്ക-ശംഖുമുഖം റോഡില്‍ ചാക്ക ജംഗ്ഷന് കഴിഞ്ഞ് റോഡിന് ഇരുവശങ്ങളിലും, ബൈപ്പാസില്‍ ചാക്ക മേല്‍പ്പാലത്തിന് ശേഷം കഴക്കൂട്ടം വരെയുള്ള റോഡിന് ഇരുവശങ്ങളിലും, പേരൂര്‍ക്കട ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ കവടിയാര്‍ ഭാഗത്ത് ആള്‍ക്കാരെ ഇറക്കിയശേഷം ആറ്റകാല്‍ ക്ഷേത്ര പാര്‍ക്കിങ് ഗ്രൌണ്ടിലും ഗതാഗതത്തിന് തടസ്സമുണ്ടാകാത്ത വിധത്തില്‍ പാര്‍ക്ക് ചെയ്യണം.
പട്ടം ഭാഗത്തു നിന്ന് പ്രവര്‍ത്തകരുമായി രാവിലെ 9 മണി വരെ വരുന്ന വാഹനങ്ങള്‍ മ്യൂസിയം ഭാഗത്ത് ആള്‍ക്കാരെ ഇറക്കി പാര്‍ക്കിങ് സ്ഥലങ്ങളിലേക്ക് പോകേണ്ടതും, 9 ന് ശേഷം വരുന്ന വാഹനങ്ങള്‍ പി.എം.ജി ജങ്ഷനില്‍ ആള്‍ക്കാരെ ഇറക്കി പാര്‍ക്കിങ് സ്ഥലങ്ങളിലേക്ക് പോകേണ്ടതുമാണ്.
വെള്ളയമ്പലം-മ്യൂസിയം-പാളയം-സ്റ്റാച്യൂ-പുളിമൂട് റോഡിലും, ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള റോഡുകളിലും, പ്രവര്‍ത്തകരെ കൊണ്ടു വരുന്ന വാഹനങ്ങളുള്‍പ്പെടെ ഒരു വാഹനവും പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ല. അത്തരത്തില്‍ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുള്‍പ്പെടെ നിയമനടപടികള്‍ സ്വീകരിക്കും. ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള റോഡുകളില്‍ പേ ആന്റ് പാര്‍ക്കിങ് ഉണ്ടായിരിക്കില്ല.
പേരുർക്കട ഭാഗത്തു നിന്ന് വെള്ളയമ്പലം വഴി കിഴക്കേക്കോട്ട-തമ്പാനൂർ ഭാഗങ്ങളിലേക്ക് പോകേണ്ട വലിയ വാഹനങ്ങൾ കവടിയാർ -കുറവൻകോണം-പട്ടം വഴിയും ചെറിയ വാഹനങ്ങൾ കവടിയാർ-ഗോള്‍ഫ് ലിങ്ക്സ്-പൈപ്പിന്മൂട്-ശാസ്തമംഗലം വഴിയും പോകണം. പട്ടം ഭാഗത്തു നിന്നു കിഴക്കേകോട്ട, തമ്പാനൂര്‍ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ പട്ടം-മുറിഞ്ഞപാലം-കുമാരപുരം-കണ്ണമ്മൂല -പാറ്റൂര്‍ വഴി പോകേണ്ടതാണ്.
ജനറല്‍ ഹോസ്പിറ്റല്‍ ഭാഗത്തു നിന്ന് കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ആശാന് സ്ക്വയര്‍-അണ്ടര്‍ പാസേജ്-പഞ്ചാപുര-ബേക്കറി ഫ്ലൈഓവര്‍ വഴി പോകണം. കിഴക്കേകോട്ട ഭാഗത്തു നിന്ന് സ്റ്റാച്യു വഴി പോകേണ്ട വാഹനങ്ങള്‍ ഓവര്‍ബ്രിഡ്ജ്-തമ്പാനൂര്‍-പനവിള -ബേക്കറി ജംഗ്ഷന്-ആശാന്‍സ്ക്വയര്‍ വഴി പോകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.