മരിച്ച രാജുവും പ്രതി ഷിജുവും

യുവാവിന്‍റെ മരണം; സുഹൃത്ത് അറസ്​റ്റില്‍

പാങ്ങോട്: യുവാവി​െൻറ മരണവുമായി ബന്ധപ്പെട്ട് സുഹൃത്ത് അറസ്​റ്റില്‍. പാങ്ങോട് ചന്തക്കുന്ന് കോളനിയില്‍ രാജു(49)വി​െൻറ മരണവുമായി ബന്ധപ്പെട്ടാണ് നടപടി. പാങ്ങോട് തണ്ണിയം ചിറക്കോണം കൊല്ലം വിളാകത്ത് വീട്ടില്‍ ഷിജു (39) ആണ് അറസ്​റ്റിലായത്.

ഇക്കഴിഞ്ഞ 17നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇരുവരും ചന്തക്കുന്നിന് സമീപം ​മദ്യപിക്കുന്നതിനിടയില്‍ വാക്കേറ്റമുണ്ടാവുകയും കൈയാങ്കളില്‍ കലാശിക്കുകമായിരുന്നു. സംഘര്‍ഷത്തില്‍ രാജു താഴെ കല്ലില്‍ തലയിടിച്ച് വീഴുകയും സാരമായി പരിക്കേൽക്കുകയും ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രണ്ട് ദിവസം മുമ്പ്​ മരിക്കുകയും ചെയ്തു.

തുടര്‍ന്ന് നടന്ന പോസ്​റ്റ്​ മോര്‍ട്ടത്തില്‍ തലക്കേറ്റ മുറിവാണ് മരണകാരണമെന്ന് കണ്ടെത്തി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഫിലിപ് സാമി​െൻറ നേതൃത്വത്തില്‍ എസ്.ഐമാരായ രാഹുല്‍, രാജന്‍, ഗ്രേഡ് എസ്.ഐമാരായ നസീം, താഹിര്‍, സിവിൽ പൊലീസ് ഓഫിസര്‍ ഗീത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്​റ്റ്​ ചെയ്തത്. ശശികലയാണ് മരിച്ച രാജുവി​െൻറ ഭാര്യ. സാബു, സരിത എന്നിവര്‍ മക്കളാണ്.

Tags:    
News Summary - Death of a young man; Friend arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.