ബാലരാമപുരം കൈത്തറിപ്പെരുമ ലോകംമുഴുവൻ പരക്കുമ്പോഴും അതിനുപിന്നിലെ പെൺകരുത്തിനെ കുറിച്ച് അധികമാരും അന്വേഷിക്കാറില്ല. കൈത്തറിപ്പുരകളിൽ പ്രവർത്തിക്കുന്നതിൽ വലിയ വിഭാഗം സ്ത്രീകളാണ്. മേഖലയിൽ 70 വർഷമായി ജോലി നോക്കുന്ന വള്ളിയമ്മാൾക്ക് പറയാനുള്ളത് ഈ പെൺകരുത്തിന്റെ പെരുമയെക്കുറിച്ചാണ്.
ബാലരാമപുരം ഇരട്ടത്തെരുവിൽ താമസിക്കുന്ന വള്ളിയമ്മാൾ (81) 11ാം വയസ്സിൽ നെയ്ത്തുപുരയിൽ ജോലിക്കിറങ്ങിയതാണ്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ സാമ്പത്തികസ്ഥിതി മോശമായതോടെ പഠനമുപേക്ഷിച്ച് നെയ്ത്ത് ജോലി തുടങ്ങി. മതാപിതാക്കളിൽനിന്നാണ് നെയ്ത്ത് പഠിച്ചത്.
ഉത്രാടം തിരുനാൾ മാർത്താണ്ഡവർമക്ക് പിതാവ് ശിവൻ വസ്ത്രങ്ങൾ നെയ്തുനൽകിയ ഓർമകളും വള്ളിയമ്മാൾ പങ്കുവെക്കുന്നു. വള്ളിയമ്മാളുടെ മക്കളാരും നെയ്ത്തിലേക്ക് തിരിഞ്ഞിട്ടില്ല. നെയ്ത്ത് മേഖലയെ പിരിയാൻ കഴിയാത്തതുകൊണ്ടാണ് ഇപ്പോഴും ചർക്കയിൽ നൂലുചുറ്റലിൽ കഴിയുന്നത്.
ഏഴ് പതിറ്റാണ്ട് നെയ്ത്ത് ജീവിതം നയിച്ചിട്ടും കൈത്തറിയുടെ പേരിൽ ഒരു അനൂകൂല്യവും ഇതുവരെ ലഭിച്ചിട്ടില്ല. വാർധക്യ പെൻഷൻ ലഭിക്കുന്നുണ്ടെന്നും പറഞ്ഞു. രാവിലെ മുതൽ രാത്രി വരെ നൂലുചുറ്റിയാൽ ഇപ്പോഴും ലഭിക്കുന്നത് 50 രൂപ മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.