നെടുമങ്ങാട്: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും സ്കൂട്ടർ തീയിട്ട് നശിപ്പിക്കുകയും ചെയ്ത കേസിലെ പ്രതികൾ പിടിയിൽ. കരുപ്പൂര് വില്ലേജിൽ മുഖവൂർ വാർഡിൽ കരുപ്പൂര് മൊട്ടൽമൂട് കുഴിവിള വീട്ടിൽ അനീഷ് എന്ന സ്റ്റംബർ അനീഷ് (33), കരുപ്പൂര് വില്ലേജിൽ കരുപ്പൂര് ഖാദി ബോർഡ് ജങ്ഷനിൽ രാജേഷ് ഭവനിൽ രതീഷ് എന്ന പാറ രതീഷ്,(35), കരുപ്പൂര് വില്ലേജിൽ പറണ്ടോട് തെക്കുംകര പാറയിൽവിളാകത്ത് വീട്ടിൽ സമ്പത്ത് എന്ന ഉണ്ണി (26), കരുപ്പൂര് വില്ലേജിൽ പുലിപ്പാറ വാർഡിൽ തേവരുകുഴി ലക്ഷംവീട് കോളനിയിൽ ശരത് (29), കരുപ്പൂര് പനങ്ങോട്ടേല അഖിലേഷ് ഭവനിൽ അനൂപ് (26) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയതത്.
കഴിഞ്ഞ 18ന് രാത്രി പത്തോടുകൂടി കരുപ്പൂര് ഖാദിബോർഡ് ജങ്ഷന് സമീപം സ്കൂട്ടറിൽ വരികയായിരുന്ന കരുപ്പൂര് സ്വദേശി കണ്ണൻ എന്ന അരുൺകുമാറിനെ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇവർ പിടിയിലായത്.
അനീഷ് ഗുണ്ടാ ആക്ട് പ്രകാരം കരുതൽ തടങ്കലിൽ കിടന്നിട്ടുള്ളയാളാണ്. നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ പി.എസ്. വിനോദിെൻറ നേതൃത്വത്തിൽ എസ്.ഐ ശ്രീജിത്ത്, എ.എസ്.ഐ പ്രകാശ്, പൊലീസുകാരായ ശ്രീജിത്ത്, സനൽരാജ്, ഡ്രൈവർമാരായ അനിൽകുമാർ, ബിജു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.