തിരുവനന്തപുരം: ഓരോ ഡിപ്പോയും ഹബ്ബായും പ്രധാന ബസ് സ്റ്റേഷൻ റീജനൽ ഹബ്ബായും അങ്കമാലി ബസ് സ്റ്റേഷൻ സെൻട്രൽ ഹബ്ബായും ക്രമീകരിച്ചുള്ള സർവിസുകളാണ് ജനത എ.സി ബസുകൾക്കായി ക്രമപ്പെടുത്തുന്നത്. യാത്രക്കാർക്ക് അധികദൂരം യാത്രചെയ്യാതെ ഹബ് ആൻഡ് സ്പോക്ക് മാതൃകയിൽ ശാസ്ത്രീയമായി പുനഃക്രമീകരിച്ച് സർവിസ് നടത്തും.
സർവിസിന്റെ ക്രമീകരണങ്ങൾ ഇങ്ങനെയാണ്:
- കണക്ടിവിറ്റി നൽകി മിനി ഫീഡർ സർവിസുകൾ യാത്രക്കാരെ ബസ് റൂട്ടുകളിലേക്ക് എത്തിക്കും
- ഇത്തരം റൂട്ടുകളെ ഹബ്ബുമായി (ഡിപ്പോകൾ) ബന്ധിപ്പിക്കുന്ന ഓർഡിനറി ബസ് കൃത്യമായ ഇടവേളകളിൽ യാത്രാസൗകര്യം ഒരുക്കും.
- റീജനൽ ഹബ്ബുകളെ (പ്രധാന ജില്ല കേന്ദ്ര ഡിപ്പോ) ബന്ധിപ്പിച്ച് ഒരു ജില്ലയിൽനിന്ന് തൊട്ടടുത്ത ജില്ലയിലേക്ക് ഡി.ടു.ഡി സർവിസ് (എ.സി/നോൺ എ.സി ജനത)
- തെക്ക്, വടക്ക്, സെൻട്രൽ ഹബ് ഇവയെ ബന്ധിപ്പിച്ച് ഹബ് (ഡിപ്പോ) ലിമിറ്റഡ് സ്റ്റോപ് സൂപ്പർ ക്ലാസ് സർവിസ്.
- ജനത എ.സി (ഡി.ടു.ഡി) സർവിസ്. ഹബ്ബുകളിലും (ഡിപ്പോകളിൽ) പ്രധാന ഫാസ്റ്റ് ബസ് സ്റ്റോപ്പുകളിലും എത്തുന്നവർക്ക് ഡിപ്പോകളിലും ഇടക്കുള്ള സ്റ്റോപ്പുകളിലും ഇറങ്ങുന്നതിനും ഒരു ജില്ലയിൽനിന്ന് മറ്റൊരു ജില്ലയിലേക്ക് സഞ്ചരിക്കുന്നതിനും സഹായകരമാണ് ഈ സർവിസുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.