തിരുവനന്തപുരം: കുടുംബശ്രീക്ക് കീഴിലുള്ള അയൽക്കൂട്ടത്തിലെ ഒരംഗത്തെ പിരിച്ചുവിടാൻ അയൽക്കൂട്ടം പ്രസിഡൻറിനോ സെക്രട്ടറിക്കോ അധികാരമില്ലാത്ത സാഹചര്യത്തിൽ പിരിച്ചുവിട്ട അംഗത്തെ ഉടൻ തിരിച്ചെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ.
കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് കുടുംബശ്രീ തിരുവനന്തപുരം ജില്ല മിഷൻ കോഓഡിനേറ്റർക്കാണ് ഉത്തരവ് നൽകിയത്. ഉത്തരവ് നടപ്പാക്കി ഏപ്രിൽ 20 നകം കമീഷനെ അറിയിക്കണം.
വിതുര മണിതൂക്കി സെറ്റിൽമെൻറിൽ പ്രവർത്തിക്കുന്ന ഇലഞ്ഞി കുടുംബശ്രീയിലെ അംഗം പി. മാത്തി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
പിരിച്ചുവിട്ട അംഗത്തെ തിരിച്ചെടുക്കാൻ ജില്ല മിഷൻ കോഓഡിനേറ്റർ സി.ഡി.എസ് മെംബർ സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടും നടപ്പാക്കാത്തതിനെ തുടർന്നാണ് കമീഷൻ ഇടപെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.