ശംഖുംമുഖം: ടൈറ്റാനിയത്തിൽനിന്ന് പൈപ്പ് ലൈന്‍ പൊട്ടി ഫര്‍ണസ് ഓയില്‍ കടലിലേെക്കാഴുകിയ ഓട നാട്ടുകാര്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് അടച്ചു. കമ്പനിയില്‍ നിന്നും മലിനജലം കടലിലേക്ക് ഒഴുകിയിറങ്ങുന്നതിനായി കമ്പനി നേരത്തെ സ്ഥാപിച്ചിരുന്ന ഓടയാണിത്. ഇതോടെ ടൈറ്റാനിയത്തില്നിന്നും മലിനജലം പുറത്തേക്ക് പോകാനുള്ള മാര്‍ഗങ്ങള്‍ അടഞ്ഞു.
പൈപ്പ് ലൈന്‍ പൊട്ടി കടല്‍ത്തീരത്തിലൂടെ പടര്‍ന്നൊഴുകിയ ഫര്‍ണസ് ഓയിലിെൻറ അവശിഷ്ടം കലര്‍ന്ന മണ്ണ് ട്രാവന്‍കൂര്‍ ടൈറ്റാനിയം ജീവനക്കാരുടെയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ നേരത്തെ വാരിമാറ്റിയിരുന്നു.
വെട്ടുകാട് മുതല്‍ സൗത്ത് തുമ്പവരെ അഞ്ച് കിലോമീറ്റര്‍ ദൂരം വരുന്ന കടപ്പുറത്തുനിന്ന് 10 ടണ്ണോളം ഫര്‍ണസ് ഓയില്‍ കലര്‍ന്ന മണ്ണാണ് മാറ്റിയത്. മാറ്റിയ മണ്ണ് കമ്പനി കോമ്പൗണ്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതരെത്തി പരിശോധിച്ചശേഷം ഓയില്‍ നിര്‍വീര്യമാക്കാനുള്ള ശ്രമം തുടരുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ഫര്‍ണസ് ഓയില്‍ കടലിലേക്ക് ഒഴുകിയിറങ്ങിയ ഓട അടിയന്തരമായി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചതിനെതുടര്‍ന്ന് തിരുവനന്തപുരം തഹസില്‍ദാറുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫിസില്‍ ജനപ്രതിനിധികളെയും ഇടവക ഭാരവാഹികളെയും കമ്പനി അധികൃതരെയും ഉൾപ്പെടുത്തി യോഗം ചേര്‍ന്നു.
കമ്പനിയില്‍നിന്ന് കടപ്പുറത്തേക്ക് നിര്‍മിച്ചിരിക്കുന്ന ഓടമുഖം അടിയന്തരമായി അടയ്ക്കണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. കലക്ടറുടെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിെൻറയും നിര്‍ദേശം കിട്ടിശേഷം മാത്രമേ പ്ലാൻറ് പ്രവർത്തനം പുനരാരംഭിക്കൂ എന്ന് കമ്പനി അധികൃതര്‍ ഉറപ്പുനല്‍കി. തുടര്‍ന്നാണ് ഓയില്‍ കലര്‍ന്ന മണ്ണ് തീരത്തുനിന്ന് വാരിമാറ്റാൻ നാട്ടുകാര്‍ സഹകരിച്ചത്.
എന്നാല്‍, കടലിലേക്ക് ഒഴുകിയിറങ്ങിയ ഫര്‍ണസ് ഓയില്‍ കൂടുതല്‍ ദൂരം കടലിലേക്ക് പടര്‍ന്നുകൊണ്ടിരിക്കുന്നത് തടയാന്‍ കഴിഞ്ഞിട്ടില്ല. ഫര്‍ണസ് ഓയിലിെൻറ തീവ്രത കാരണം തീരത്ത് മുട്ടയിടാനെത്തിയ കടലാമവരെ ചത്തത് കൂടുതല്‍ ആശങ്കക്കിടയാക്കി. ഒായിൽ വ്യാപിക്കുന്നത് കാരണം തീരക്കടലില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുകയാണ്.
ഓയില്‍ കടലില്‍ കൂടുതല്‍ പടരുന്നത് കൂടുതല്‍ പാരിസ്ഥിത പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. വേളി, ശംഖുംമുഖം കടല്‍ത്തീരങ്ങളിലേക്ക് പൊതുജനങ്ങളും വിനോദസഞ്ചാരികളും ഇറങ്ങുന്നതിനും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിനുമുള്ള ജില്ലാ കലക്ടര്‍ താല്‍ക്കാലിക വിലക്ക് നിലനില്‍ക്കുകയാണ്.
തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറിയിലെ എണ്ണ കടലിലേക്ക് പടർന്നോ എന്നറിയാൻ തീരസംരക്ഷണ സേനയുടെ നിരീക്ഷണം വ്യാഴാഴ്ചയും തുടർന്നു.
തീരത്തോട് അടുത്ത് ഇൻറർ ടൈഡൽ സോണിൽ നിലയുറപ്പിച്ച തീരസംരക്ഷണ സേന ഉൾക്കടലിലേക്ക് എണ്ണ പടർന്നിട്ടുണ്ടോ എന്നാണ് പരിശോധിച്ചത്. എണ്ണ ഉൾക്കടലിലേക്ക് പടർന്നതായി ഇതുവരെയും കണ്ടെത്തായായിട്ടില്ല. സേനയുടെ സി-441 എന്ന ചെറുകപ്പലും കടലിൽ നിരീക്ഷണം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.