തിരുവനന്തപുരം: സിറ്റി സര്‍ക്കുലറിലെ ഇ-ബസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പത്ത് രൂപ മിനിമം നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. ആദ്യത്തെ പത്ത് കിലോമീറ്റര്‍ മിനിമം നിരക്കില്‍ യാത്ര ചെയ്യാം. ഇതില്‍ കൂടുതലായാല്‍ 15 രൂപ നല്‍കണം. നേരത്തെ 10 രൂപ ടിക്കറ്റില്‍ ഒരു സര്‍ക്കുലര്‍ മുഴുവന്‍ യാത്ര ചെയ്യാമായിരുന്നു. ഹ്രസ്വദൂര യാത്രികരാണ് സിറ്റി സര്‍ക്കുലറിനെ കൂടുതലായി ആശ്രയിക്കുന്നത്. അതിനാല്‍ നിരക്ക് വര്‍ധന ബാധിക്കാനിടയില്ല.
ഗണേഷ്കുമാര് മന്ത്രിയായതിന് പിന്നാലെ ഇ-ബസുകളുടെ മിനിമം നിരക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചിരുന്നു. സിറ്റി സര്‍ക്കുലര്‍ ആരംഭിച്ച സമയത്ത് തീരുമാനിച്ച നിരക്ക് പരിഷ്കരണമാണ് ഇപ്പോള്‍ നടപ്പാക്കിയത്.
30 രൂപക്ക് ദിവസം മുഴുവന്‍ യാത്ര ചെയ്യാന്‍ അനുവദിച്ചിരുന്ന ഗുഡ് ഡേ ടിക്കറ്റുകള്‍ ഒരുമാസം മുമ്പ് നിര്‍ത്തിയിരുന്നു. 132 സിറ്റി സര്‍ക്കുലര്‍ ബസുകളാണ് ഓടുന്നത്. പുതിയ ഇ-ബസുകള്‍ പോയിൻറ് ടു പോയിൻറ് ബസുകളായാണ് ഓടിക്കുന്നത്. ഇവക്ക് സാധാരണ നിരക്കാണ് ഈടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.