തിരുവനന്തപുരം: ഐ.എസ്.ആര്.ഒയുടെ കാര്‍ഗോ കണ്ടെയ്നൻ കടന്നുപോകാൻ കഴക്കൂട്ടത്തെ കാൽനട േമൽപാലം തടസ്സമായതുമായി ബന്ധപ്പെട്ട് ലുലുമാളിനെതിരെ നടത്തിയ വ്യാജ വാര്ത്തകൾക്കെതിെര ലുലു ഗ്രൂപ് നിയമനടപടിക്ക്. വ്യാജ വാര്‍ത്ത നല്കിയ ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ നിയമനടപടികളുമായി മുന്നോട്ടുേപാവുമെന്ന് ലുലു ഗ്രൂപ് മീഡിയ കോഓഡിനേറ്റര്‍ എന്‍.ബി. സ്വരാജ് അറിയിച്ചു.
ആക്കുളത്തിനടുത്തുള്ള ദേശീയപാത അതോറിറ്റിയുടെ മേല്‍പ്പാലത്തെയാണ് ലുലുപ്പാലമെന്ന് വിശേഷിപ്പിച്ച് ഓണ്‍ലൈന്‍ പോർട്ടൽ വാര്‍ത്ത നൽകിയത്.
ദേശീയപാത അതോറിറ്റിയുടെ കീഴിലാണ് പാലത്തിെൻറ നിര്‍മാണവും അനുബന്ധ പ്രവര്‍ത്തനങ്ങളും. സ്കൂളുകള്‍, ആശുപത്രികൾ, മാളുകള്‍ എന്നിവ ദേശീയപാതയോരത്ത് വരുമ്പോഴാണ് കാൽനട മേൽപാലങ്ങൾ ഹൈവേ അതോറിറ്റി പണിയുന്നത്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.