തിരുവനന്തപുരം: ആർ.സി.സിയിലെ സുരക്ഷാ ഉദ്യോഗസ്ഥൻ രോഗിയുടെ സഹായിയെ മർദിച്ചുവെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ ഗൂഢലക്ഷ്യത്തോടെ സൃഷ്ടിച്ചതാണെന്ന് ആർ.സി.സി അധിതൃതർ അറിയിച്ചു. കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി ആർ.സി.സിയിൽ ചില സ്ഥലങ്ങളിൽ പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. അങ്ങനെയുള്ള സ്ഥലത്തേക്ക് ബലമായി ഒരാൾ പ്രവേശിക്കുകയും അതിനെ വിലക്കാൻ ശ്രമിച്ച സെക്യൂരിറ്റി ഉദ്യോഗസ്ഥനോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. ഈ വ്യക്തി സെക്യൂരിറ്റി ഗാർഡിനെ മർദിക്കുകയും അയാളുടെ യൂനിഫോം വലിച്ചുകീറുകയുമാണ് ചെയ്തത്. ഈ സംഭവങ്ങൾക്കുശേഷമുള്ള കാര്യങ്ങൾ മാത്രമാണ് ഇയാൾ വിഡിയോയിലൂടെ പ്രചരിപ്പിച്ചത്. സെക്യൂരിറ്റി ജീവനക്കാരൻ മെഡിക്കൽ കോളജിൽ ചികിത്സ തേടി. കീമോതെറപ്പിക്ക് വന്ന രോഗിയുടെ അകന്ന ബന്ധുവാണ് ഈ വ്യക്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.