ആകാശപാതയില്‍ നോമ്പുതുറ വിഭവങ്ങള്‍ ഒരുക്കി വിമാനക്കമ്പനികള്‍

ശംഖുംമുഖം: വിമാനങ്ങളില്‍ നോമ്പ് തുറക്കുള്ള പ്രത്യേക വിഭവങ്ങള്‍ നല്‍കാനുള്ള മത്സരത്തിലാണ് കമ്പനികള്‍. സാധാരണ എയര്‍ലൈന്‍സുകള്‍ പ്രത്യേക വിഭവങ്ങള്‍ നല്‍കുമ്പോള്‍ ബജറ്റ് എയർലൈനുകളില്‍ ടിക്കറ്റ് എടുക്കുമ്പോള്‍തന്നെ ഈത്തപ്പഴത്തിനും വെള്ളത്തിനും ഭക്ഷണത്തിനും യാത്രക്കാര്‍ പണം നല്‍കണം.

റമദാനിലെ പകലില്‍ വിമാനങ്ങളില്‍ ഭക്ഷണ വിതരണം കുറവാണ്. ആവശ്യപ്പെടുന്ന യാത്രക്കാര്‍ക്ക് മാത്രമാണ് നല്‍കുന്നത്. എന്നാല്‍, വൈകുന്നേരങ്ങളില്‍ പ്രത്യേക സജ്ജീകരണങ്ങളുണ്ട്.

കാറ്ററിങ് യൂനിറ്റുകളില്‍നിന്ന് വിമാനത്താവളത്തില്‍ എത്തുന്ന ഭക്ഷണം വിമാനത്തില്‍ ലോഡ് ചെയ്യുന്നതിന് മുമ്പ് ആരോഗ്യസുരക്ഷ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കും. ബിസിനസ് ക്ലാസുകളില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ടിക്കറ്റ് എടുക്കുമ്പോള്‍തന്നെ ഇഷ്ടമുള്ള ഭക്ഷണം മുൻകൂട്ടി നിര്‍ദേശിക്കാനുള്ള അവസരമുണ്ട്. വിമാനത്താവളത്തില്‍ കാത്തിരിക്കുന്നവര്‍ക്കായി നോമ്പ് സമയമായാല്‍ നോമ്പ് ഒരു സംവിധാനവും ഏർപ്പെടുത്താത്തതില്‍ യാത്രക്കാര്‍ നിരാശയിലാണ്. ഒരു കുപ്പി വെള്ളത്തിനുപോലും ടെര്‍മിനലില്‍ പുറത്തതിനെക്കാളും അഞ്ച് മടങ്ങ് അധികം പണം നല്‍കണം.

Tags:    
News Summary - Fasting dishes on the sky Airlines prepared

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.