വിഴിഞ്ഞം: സ്ലാബ് തകർന്ന് വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കിൽ അകപ്പെട്ട കാഴ്ച പരിമിതിയുള്ള പിതാവിനെയും മകനെയും ഫയർഫോഴ്സ് രക്ഷപ്പെടുത്തി. വിഴിഞ്ഞം ഗവ. ആശുപത്രിക്കു സമീപം പൊടിയന്നിവിള അഭിഷേക് ഭവനിൽ സ്വാമിനാഥൻ(68), മകൻ വിഷ്ണു (32) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ എട്ട് മണിയാടെ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകർന്ന് വിഷ്ണുവാണ് ആദ്യം വീണത്. മകനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് സ്വാമിനാഥനും കുഴിയിൽ വീണത്. വിഴിഞ്ഞം അഗ്നിരക്ഷ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ അജയ് ടി.കെ യുടെ നേതൃത്വത്തിൽ രണ്ട് യൂണിറ്റുകൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുഴിയിൽ അകപ്പെട്ട ഇരുവരെയും പുറത്തെടുത്ത് പ്രഥമ ശുശ്രൂശ നൽകി ആശുപത്രിയിൽ എത്തിച്ചു. ഗ്രേഡ് എ.എസ്. ടി ഒ. ഏംഗൾസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സതീഷ്, ഷിജു, അനുരാജ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ ദുങ്കു പ്രസാദ്, മധുസൂദനൻ, ഹോം ഗർഡ്സ് മാരായ സെൽവകുമാർ സുനിൽദത് എന്നിവരും രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു. സാരമായി പരിക്കേറ്റ സ്വാമിനാഥനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.