തിരുവനന്തപുരം: കളിക്കാൻ പോയതിെൻറ പേരിൽ 14 വയസുകാരനെ പിതാവ് ക്രൂരമായി മർദ്ദിച്ചു. ആർമി ഉദ്യോഗസ്ഥനായ പിതാവിനെതിരെ പൊലീസ് കേസെടുത്തു. പാങ്ങോട് മിലിട്ടറി ക്യാംമ്പിലെ ഹവിൽദാർ ബി.ഡി. പ്രസാദിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി പൂജപ്പുര പൊലീസ് കേസെടുത്തത്. ചൈൽഡ് ലൈൻ അധികൃതർ നൽകിയ പരാതിയിലാണ് നടപടി. മർദ്ദനത്തിൽ കുട്ടിയുടെ കൈക്ക് പൊട്ടലുണ്ട്.
ദേഹത്ത് അടികൊണ്ട പാടുകളുമുണ്ട്. ആർമി ക്വാട്ടേഴ്സിലെ കുട്ടികളുടെ പാർക്കിൽ കളിക്കാൻ പോയതിെൻറ പേരിലായിരുന്നു മർദ്ദനമെന്നാണ് കുട്ടി നൽകിയ മൊഴി. മർദ്ദനം കൊണ്ട് വീട് വിട്ടിറങ്ങിയ കുട്ടി തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തി. കുട്ടിയെ സംശായദപദമായ സാഹചര്യത്തിൽ കണ്ട റെയിൽവേ പൊലീസ് കാര്യം തിരക്കിയപ്പോഴാണ് മർദ്ദനവിവരം പുറത്തുവരുന്നത്. തുടർന്ന് റെയിൽവേ പൊലീസ് ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നെ കുട്ടിയെ ചികിത്സക്കായി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.