മെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിന് മുന്നിൽ തീപിടിത്തം. സ്കൂട്ടർ പാർക്കിങ് ഏരിയക്ക് താഴെയുള്ള കുഴിയിലെ ചപ്പുചവറുകൾക്കാണ് തീപിടിച്ചത്. ശനിയാഴ്ച രാത്രി 7.15ഓടെയാണ് തീപിടിത്തമുണ്ടായത്. കുഴിയിൽ കരിയിലകൾക്ക് പുറമേ ആഹാരം കഴിച്ചശേഷം ഉപേക്ഷിച്ച ഭക്ഷണപ്പൊതിയുടെ അവശിഷ്ടങ്ങളും ഉണ്ടായിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളും ഉണ്ടായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. ഇതിലാണ് തീ പിടിച്ചത്.
ഉപേക്ഷിച്ച സിഗററ്റു കുറ്റിയിൽ നിന്നാവാം തീ പടർന്നതെന്ന് ആശുപത്രി അധികൃതരും പൊലീസും കരുതുന്നു. ഉയർന്നുപൊങ്ങിയ തീനാളവും പുകയും ചൂടും സംഭവസ്ഥലത്തുണ്ടായിരുന്നവർക്ക് അസ്വസ്ഥതയുനടാക്കി. ചാക്കയിൽ നിന്നും ചെങ്കൽച്ചൂളയിൽ നിന്നുമായി മൂന്ന് ഫയർഫോഴ്സ് വാഹനങ്ങളെത്തിയാണ് തീ കെടുത്തിയത്. മെഡിക്കൽ കോളജ് പൊലീസ്, വാർഡ് കൗൺസിലർ ഡി.ആർ. അനിൽ എന്നിവരും സംഭവസ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.