പോത്തൻകോട്: ദേശീയപാതയിൽ പള്ളിപ്പുറത്ത് സ്വർണ വ്യാപാരിയായ സമ്പത്തിനെ ആക്രമിച്ച് 100 പവൻ കവർന്ന സംഭവത്തിൽ അഞ്ചുപേർ പിടിയിൽ. പ്രതികൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. കഠിനംകുളം സ്വദേശി അൻസാർ (28 ), തൊളിക്കോട് സ്വദേശി നൗഫൽ (29), അണ്ടൂർക്കോണം തിരുവെള്ളൂർ സ്വദേശി ഫൈസൽ (23), മംഗലപുരം സ്വദേശി അൽ അമീൻ (20), പോത്തൻകോട് സ്വദേശി ഷഹനാസ് (22) എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
രണ്ട് പ്രതികളെ കഠിനംകുളം സ്റ്റേഷൻ പരിധിയിൽ നിന്നാണ് കണ്ടെത്തിയത്. ഒന്നുമുതൽ മൂന്നുവരെയുള്ള പ്രതികൾ സംഭവത്തിൽ നേരിട്ട് പങ്കെടുത്തെന്നാണ് പൊലീസ് നിഗമനം. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പള്ളിപ്പുറം ടെക്നോസിറ്റിക്ക് സമീപം ദേശീയപാതയിൽ സ്വർണ വ്യാപാരിയെ ആക്രമിച്ച് കവർച്ച നടത്തിയത്. മൂന്നുദിവസം നീണ്ട പരിശോധനകൾക്കൊടുവിലാണ് അഞ്ചുപേർ പിടിയിലാകുന്നത്. മറ്റ് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സ്വർണ വ്യാപാരിയുടെ മൊഴിയും തുടർന്ന് തയാറാക്കിയ രേഖാചിത്രവും സി.സി.ടി.വി ദൃശ്യങ്ങളുമാണ് അന്വേഷണത്തിൽ നിർണായകമായത്. രണ്ട് കാറുകൾ സി.സി.ടി.വിയിൽ പതിഞ്ഞെങ്കിലും ഒരു സ്വിഫ്റ്റ് കാർ കണ്ടെടുക്കാനായി.
സ്വർണ വ്യാപാരിയുടെ സഹായിയെ തട്ടിക്കൊണ്ടുപോയത് ഈ കാറിലായിരുന്നു. തമിഴ്നാട് രജിസ്ട്രേഷൻ നമ്പർ പ്ലേറ്റുകൾ പൊലീസിന് ലഭിച്ചെങ്കിലും ഇത് വ്യാജമാണെന്ന് പിന്നീട് കെണ്ടത്തി. രണ്ടാമത്തെ കാർ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അേന്വഷണസംഘം. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻപേരെക്കുറിച്ചും വിവരം ലഭിച്ചതായും അവർ നിരീക്ഷണത്തിലാണെന്നും പൊലീസ് പറഞ്ഞു.
ഇതിനിടെ വ്യാപാരിയുടെ കാറിലെ രഹസ്യ അറയിൽ സൂക്ഷിച്ച 75 ലക്ഷം രൂപ കണ്ടെടുത്തു. കാറിെൻറ മുൻവശത്തെ സീറ്റിനടിയിലെ പ്ലാറ്റ്ഫോമിൽ രണ്ട് പ്രത്യേക രഹസ്യ അറകളുണ്ടാക്കി അതിലാണ് 500െൻറയും 2000ത്തിെൻറയും നോട്ടുകെട്ടുകൾ സൂക്ഷിച്ചിരുന്നത്. പിടിച്ചുപറി നടന്നയുടൻ വ്യാപാരി സമ്പത്ത് കൊല്ലത്തെ ബന്ധുവിനെ വിളിച്ചുവരുത്തി പണം കൈമാറിയ ശേഷം ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ ചികിത്സതേടി. തുടർന്നാണ് സ്വർണം കവർന്ന കാര്യം മംഗലപുരം പൊലീസിൽ അറിയിച്ചത്.
വ്യാപാരിയുടെ നീക്കങ്ങളിൽ തുടക്കംമുതൽ പൊലീസിന് സംശയം തോന്നിയതിനാൽ നിരവധി തവണ സമ്പത്തിനെ ചോദ്യംചെയ്തു.
എന്നാൽ, കാറിലെ പണം ബന്ധുവിന് കൈമാറിയത് സമ്പത്ത് രഹസ്യമാക്കിെവച്ചു. ഇൗ തുക പൊലീസ് കോടതിയിൽ ഹാജരാക്കി. സംഭവത്തെ തുടർന്ന് എൻഫോഴ്സ്മെൻറ് ഡറക്ടറേറ്റ് അേന്വഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.