തിരുവനന്തപുരം: കരാറുകാരെ സഹായിച്ചെന്ന് ധനകാര്യ പരിശോധന വിഭാഗം കെണ്ടത്തിയ കെ.എസ്.ആർ.ടി.സി മുൻ ചീഫ് എന്‍ജിനീയര്‍ ആര്. ഇന്ദുവിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. ഗതാഗതമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി. എറണാകുളം ഡിപ്പോയിലെ കാരയ്ക്കാമുറി അഡ്മിനിസ്ട്രേഷന് ബ്ലോക്കിെൻറയും ഗാരേജിെൻറയും നിർമാണവുമായി ബന്ധപ്പെട്ട ക്രമക്കേടിനും ഹരിപ്പാട്, തൊടുപുഴ, കണ്ണൂര്‍, ചെങ്ങന്നൂര്‍, മൂവാറ്റുപുഴ ഡിപ്പോകളുടെയും നിർമാണ നടപടിക്രമങ്ങളില്‍ ഗുരുതര വീഴ്ച വരുത്തിയതിനുമാണ് നടപടി. സസ്പെൻഷനും വിജിലൻസ് അന്വേഷണത്തിനും ധനകാര്യ പരിശോധന വിഭാഗം ശിപാർശ ചെയ്തിരുന്നു.
നിലവിൽ മറ്റൊരു കോർപറേഷനിൽ ഡെപ്യൂേട്ടഷനിലാണ് ഇന്ദു. എറണാകുളം ഡിപ്പോ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് നിര്‍മാണത്തിലാണ് ഗുരുതര വീഴ്ചയുണ്ടായത്. കെട്ടിടത്തിെൻറ അടിത്തറക്ക് ഉറപ്പില്ലെന്ന് കണ്ടെത്തിയിട്ടും കരാറുകാരന് പണം നല്കാന് ശിപാര്‍ശ ചെയ്തെന്നാണ് കണ്ടെത്തല്‍. കെട്ടിടം ഉപയോഗശൂന്യമാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഗുരുതര പാകപ്പിഴ കണ്ടതിനെതുടര്‍ന്ന് ചീഫ് എന്‍ജിനീയര്‍ അടക്കം ഉദ്യോഗസ്ഥരെ ഒന്നരവര്‍ഷം മുമ്പ് ചുമതലയില്‍നിന്ന് മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.