തിരുവനന്തപുരം: കാഷ്ബുക്ക് തിരിമറിയുമായി ബന്ധപ്പെട്ട് നോർക്ക റൂട്ട്സ് മുൻ മാനേജർക്ക് തടവും പിഴയും. നോർക്ക റൂട്ട്സ് മുൻ മാനേജർ വിളപ്പിൽ കാട്ടുവിള സ്വദേശി ഗോപകുമാറിനെയാണ് തിരുവനന്തപുരം വിജിലൻസ് കോടതി രണ്ടുവർഷം വെറുംതടവിനും 25000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്.
2004-05 വർഷം തിരുവനന്തപുരം നോർക്ക റൂട്ട്സിെൻറ ഓഫിസിൽ സർട്ടിഫിക്കറ്റ് ഫോർ ഓതൻറിക്കേഷൻ ചുമതല വഹിച്ചിരുന്ന മാനേജരായിരുന്നു ഗോപകുമാർ. കാഷ് ബുക്കിൽ പലതവണകളായി തിരിമറി നടത്തി 12779 രൂപ അപഹരിച്ചെന്നാരോപിച്ച് വിജിലൻസ് തിരുവനന്തപുരം സ്പെഷൽ അന്വേഷണ യൂനിറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് ഗോപകുമാറിനെ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്നുമാസത്തെ തടവുശിക്ഷ കൂടി അധികം അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു.
വിജിലൻസ് തിരുവനന്തപുരം സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് ഒന്ന് മുൻ ഡിവൈ.എസ്.പി എം.എച്ച്. ലത്തീഫ് രജിസ്റ്റർ ചെയ്ത കേസിൽ ഇന്‍സ്പെക്ടര്‍മാരായ ജീജി, സുദർശനൻ എന്നിവര്‍ അന്വേഷണം നടത്തി മുന്‍ ഡിവൈ.എസ്.പി ഉദയകുമാറാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതി മുമ്പാകെ സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഉണ്ണികൃഷ്ണന് എസ്. ചെറുന്നിയൂര്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.