തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിവർഷം നാല് ലക്ഷം യൂനിറ്റ് രക്തമാണ് ആവശ്യമായി വരുന്നതെങ്കിലും ഇതിെൻറ 70 ശതമാനമേ സന്നദ്ധ രക്തദാതാക്കളിൽ നിന്ന് ലഭ്യമാകുന്നുള്ളൂവെന്ന് മുഖ്യമന്ത്രി. ഈ അവസ്ഥയില്‍ മാറ്റം വരണം. കോവിഡ് വ്യാപനം കുറയുന്നതോടെ നിലവില്‍ മാറ്റിെവച്ചിരിക്കുന്ന ശസ്ത്രക്രിയകളെല്ലാം നടത്തേണ്ടി വരുന്ന ഘട്ടത്തില്‍ രക്തത്തിെൻറ ക്ഷാമം പ്രതിസന്ധി സൃഷ്ടിച്ചേക്കാം.
കോവിഡ് വാക്സിൻ എടുത്തവര്‍ക്ക് 14 ദിവസത്തിനുശേഷവും രോഗബാധിതരായവര്‍ക്ക് നെഗറ്റിവ് ആയി 28 ദിവസത്തിനുശേഷവും രക്തം ദാനം ചെയ്യാം. പരമാവധി ആളുകള്‍ രക്തദാനത്തിനായി മുന്നോട്ടുവരണം. യുവജന സംഘടനകള്‍ ഇതിന് നേതൃത്വം നല്‍കണം. രക്തദാതാക്കളില്‍ സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്. അതിനാല്‍ ആരോഗ്യവതികളായ സ്ത്രീകളും രക്തദാനത്തില്‍ കൂടുതല്‍ പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.