തിരുവനന്തപുരം: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽനിന്ന് ബൈക്കുകൾ മോഷ്ടിച്ച നാലംഗ സംഘത്തെ പൊലീസ് പിടികൂടി.
വെഞ്ഞാറമൂട് വിട്ടിയോട് ലക്ഷംവീട് കോളനിയിൽ മഞ്ജിഷ് (27), അഴൂർ ശാസ്തവട്ടം തോന്നയിൽവിളാകം വീട്ടിൽ അപ്പു എന്ന ഹരിപ്രസാദ് (20), തമിഴ്നാട് സ്വദേശിയും ഇപ്പോൾ കണിയാപുരം കല്ലിംഗൽ റോഡ് കറ്റാണി വീട്ടിൽ താമസിക്കുന്ന അയ്യപ്പൻ എന്ന ബിലാൽ (22), അഴൂർ ശാസ്തവട്ടം ചരുവിള പുത്തൻവീട്ടിൽ സൂരജ് (20) എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
നമ്പർപ്ലേറ്റ് മാറ്റി കുറച്ച് ദിവസം ഉപയോഗിച്ചശേഷം പൊളിച്ച് പാർട്സുകളാക്കി ആക്രിക്കടയിൽ വിൽക്കുന്നതാണ് രീതി. ഏതാനും ബൈക്കുകളും വാഹനഭാഗങ്ങളും കണ്ടെടുത്തു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്നും സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.