കഴക്കൂട്ടം: കല്ല്യാണമണ്ഡപത്തിൽനിന്ന് വോട്ട് ചെയ്യാൻ പോളിങ് ബൂത്തിലെത്തിയ നവദമ്പതികൾ കൗതുകമുണർത്തി. നഗരസഭയിലെ പൗണ്ടുകടവ് വാർഡിലെ വലിയവേളി ഗവ. എൽ.പി സ്കൂളിലെ ബൂത്തിൽ കതിർ മണ്ഡപത്തിൽനിന്ന് നവവരനൊപ്പം എത്തിയാണ് നവവധു വോട്ട് ചെയ്തത്. ശംഖുംമുഖം സ്വദേശി പ്രതീഷ് ലോറൻസും വലിയവേളി സ്വദേശിനി വിയാനി ടൈറ്റസും തമ്മിലുള്ള വിവാഹം വെട്ടുകാട് മാദ്രേ ദേ ദേവൂസ് ചർച്ചിലാണ് നടന്നത്.
വലിയവേളിയിലെ വോട്ടറായ വിയാനിയുടെ വോട്ട് ചെയ്യാനാണ് വധൂവരന്മാർ ഒരുമിച്ചെത്തിയത്. രാവിലെ 11ന് ചർച്ചിൽ നടന്ന മിന്നുകെട്ട് കഴിഞ്ഞു സമീപത്തെ പാരിഷ് ഹാളിൽ നടന്ന ഭക്ഷണ സൽകാരവും കഴഞ്ഞാണ് വൈകുന്നേരം മൂേന്നാടെ ദമ്പതികൾ ബൂത്തിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.