തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം കാമ്പയിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എക്സ്റ്റെന്‍ഡഡ് പ്രൊഡ്യുസേഴ്സ് റെസ്പോണ്സിബിലിറ്റി (ഇ.പി.ആര്) നിബന്ധനകള്‍ നടപ്പാക്കുന്നതിനുള്ള നടപടി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആരംഭിച്ചു.
ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ബ്രാന്‍ഡ് ഉടമകള്‍ക്കുവേണ്ടി മലിനീകരണ നിയന്ത്രണ ബോര്‍ഡ് വഴുതക്കാട് മുനിസിപ്പല്‍ ഹൗസില്‍ ശില്പശാല സംഘടിപ്പിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്മാന് ഡോ.കെ.പി. സുധീര്‍ ശില്പശാല ഉദ്ഘാടനം ചെയ്തു.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് മെംബര്‍ സെക്രട്ടറി ഡോ. ഷീല, സെന്റര്‍ ഫോര്‍ എന്‍വയണ്‍മെന്റ് ആന്‍ഡ് ഡെവലപ്മെന്റ് എക്സിക്യുട്ടിവ് ഡയറക്ടര്‍ ഡോ. ബാബു അമ്പാട്ട്, ശുചിത്വ മിഷന് കണ്‍സൽട്ടന്റ് എന്‍. ജഗജീവന്‍, ശുചിത്വ മിഷന് ഖരമാലിന്യ പരിപാലനം ഡയറക്ടര്‍ ജ്യോതിഷ് ചന്ദ്രന്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയണ്‍മെന്റ് എൻജിനീയര്‍ ബിന്‍സി ബി.എസ്, ജിസ് എക്സ്പെര്‍ട്ടിലെ വിവേക് എന്നിവര്‍ സംസാരിച്ചു. ഇതിന്റെ തുടര്‍ച്ചയായി എല്ലാ ജില്ലകളിലും ശില്പശാലകള്ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.