പോത്തൻകോട്: ചേങ്കോട്ടുകോണത്ത് കൊലക്കേസ് പ്രതിയുടെ നേതൃത്വത്തിൽ പാതിരാത്രി വീട് ആക്രമിച്ച് വൃദ്ധയുൾപ്പെടെ നാലുപേരെ മർദിച്ചു; നാലുേപർ പിടിയിൽ. വെള്ളിയാഴ്ച രാത്രി പന്ത്രേണ്ടാടെയാണ് സംഭവം. ചേങ്കോട്ടുകോണം കുളക്കോട്ടുകോണം പുതുവൽ പുത്തൻ വീട്ടിൽ ബേബി (73), ശശി (60), ആനന്ദ് (22), അനിൽകുമാർ (43) എന്നിവർക്കാണ് മർദനമേറ്റത്. ഇന്നോവ കാറിലെത്തിയ നാലംഗസംഘമാണ് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം അക്രമം നടത്തിയത്. വീട്ടിലെ ജനാലകളും വാതിലുകളും തല്ലിത്തകർത്ത സംഘം വീട്ടിനുള്ളിൽ കടന്ന് വീട്ടുകാരെ മർദിക്കുകയായിരുന്നു. വീട്ടിൽനിന്ന് പതിമൂവായിരം രൂപയും സംഘം കവർന്നു. സംഭവത്തിൽ അയിരൂപ്പാറ സ്വദേശികളായ കുട്ടൻ എന്ന സുനിൽകുമാർ (44), സ്റ്റീഫൻ എന്ന ശബരി (35), സ്വാമിയാർമഠം സ്വദേശി ശ്രീജിത് മോഹൻ (30), മുരുക്കുംപുഴ സ്വദേശി സേവ്യർ വിൻസൻറ് (32) എന്നിവരാണ് പിടിയിലായത്.
പിക്-അപ് ലോറിയിൽ പച്ചക്കറികച്ചവടം നടത്തുന്ന അനിൽകുമാറിെൻറ വാഹനവും അക്രമികൾ അടിച്ചുതകർത്തു. കുടുംബം താമസിക്കുന്ന വീടും സ്ഥലവും സംഘത്തിലൊരാൾ നേരത്തേ വിലയ്ക്ക് വാങ്ങാനെത്തിയിരുന്നു. എന്നാൽ, മതിയായ വില ലഭിക്കാത്തതിനാൽ വീടും വസ്തുവും നൽകാൻ വീട്ടുകാർ കൂട്ടാക്കിയില്ല. ഇതിനെതുടർന്ന് അനിലിെൻറ സഹോദരനുമായി അക്രമിസംഘം നേരത്തേ വാക്കുതർക്കവും സംഘർഷവും പൊലീസ് കേസും ഉണ്ടായിരുന്നതായി പോത്തൻകോട് പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച വൈകീട്ട് പോത്തൻകോട്ടെ ബാറിന് സമീപം അനിൽകുമാറിെൻറ വണ്ടിയുടെ താക്കോൽ അക്രമി സംഘം ഊരിയെടുത്തിരുന്നു. പിന്നീട് താക്കോൽ തിരികെ നൽകിയതിനെതുടർന്ന് അനിലും സുഹൃത്തും വീട്ടിലേക്ക് മടങ്ങവെ പിറകെയെത്തിയ അക്രമിസംഘം കാട്ടായിക്കോണത്തിന് സമീപം വെച്ച് അനിലും സുഹൃത്തുമായി ഏറ്റുമുട്ടിയിരുന്നു. രാത്രി വീണ്ടും അനിലിനെ തേടിയെത്തിയാണ് വീട്ടിൽ അക്രമം അഴിച്ചുവിട്ടത്. വീട്ടിലുണ്ടായിരുന്ന രോഗിയായ അനിൽകുമാറിെൻറ മാതാവിനെയും സഹോദരീപുത്രനെയും ബന്ധുവിനെയുമാണ് സംഘം മർദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.