പൂവാർ: ബാബരി മസ്ജിദിനു ശേഷം രാജ്യത്തെ വിവിധ പള്ളികളെയും ദർഗ്ഗകളെയും പൊളിച്ചു നീക്കാനുള്ള സംഘപരിവാർ തിട്ടൂരം ഇന്ത്യയെ വംശീയമായി ഭിന്നിപ്പിക്കാനുള്ള തന്ത്രമാണെന്ന് വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി മെഹബൂബ് ഖാൻ പൂവാർ.
ഗ്യാൻ വ്യാപി മസ്ജിദ്, ഡൽഹിയിലെ മെഹറോളി അഖുന്ദ്ജി മസ്ജിദ്, ബഹറുൽ ഉലൂം മദ്രസ, ബദറുദ്ധീൻ ഷാ ദർഗ എന്നിവ ഹിന്ദുത്വ ശക്തികൾക്ക് വിട്ടുകൊടുക്കാനുള്ള കോടതികളുടെ തീരുമാനവും അനധികൃത നിർമ്മാണമെന്ന് ആരോപിച്ച് ഉത്തരാഖണ്ഡിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തെ ബുൾഡോസ് ചെയ്ത നടപടിയും നിയമപരമായി ഒരു ജനവിഭാഗത്തെ ഉന്മൂലനം ചെയ്യാനുള്ള നീക്കമാണ് സംഘപരിവാർ നടത്തിയത്.
ഇതിനെതിരെ മതേതര ശക്തികളുടെ പ്രതിഷേധം രാജ്യവ്യാപകമായി ഉയർന്നു വരണമെന്നും അടുത്ത തിരഞ്ഞെടുപ്പിൽ സംഘപരിവാറിനെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.